പത്രക്കടലാസ് കസ്റ്റംസ് തീരുവ പിൻവലിക്കണം -ഐ.എൻ.എസ്
text_fieldsന്യൂഡൽഹി: പത്രക്കടലാസിന് അഞ്ചു ശതമാനം കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിച്ച് പ്രതിസന്ധി നേരിടുന്ന പത്രസ്ഥാപനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
പല കാരണങ്ങളാൽ പത്രസ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. പത്രക്കടലാസ് കിട്ടാൻ പ്രയാസമുണ്ട്. ആഗോള തലത്തിൽ ഉൽപാദനം കുറഞ്ഞത് ലഭ്യതയെക്കുറിച്ച ആശങ്ക ഉയർത്തുന്നു. രൂപയുടെ മൂല്യശോഷണം, റഷ്യ-യുക്രെയ്ൻ സംഘർഷം, ചരക്കുകപ്പൽ ചെങ്കടലിൽ ആക്രമിക്കപ്പെടുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങൾ പുറമെ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വിശ്വസ്തമായി പ്രവർത്തിക്കുന്ന അച്ചടി മാധ്യമങ്ങൾ നിലനിൽക്കേണ്ടത് പ്രധാനമാണെന്ന് ഐ.എൻ.എസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

