മോദിയെക്കുറിച്ച് വലിയ പിഴ; വാർത്ത ഏജൻസി റിപ്പോർട്ടർക്ക് പണി പോയി
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വാർത്ത ഏജൻസിയായ െഎ.എ.എൻ.എസിെൻറ റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനൊപ്പം ഹിന്ദിയിലെ അശ്ലീല പദം ചേർന്നു വന്ന സംഭവത്തിൽ റിപ്പോർട്ടറെ പുറത്താക്കി. പ്രധാനമന്ത്രി പെങ്കടുത്ത കേന്ദ്ര മന്ത്രിസഭ യോഗം സംബന്ധിച്ച വാർത്തയിലാണ് പ്രധാനമന്ത്രി നരേന്ദ്ര ബക്ചോദ് മോദി എന്ന് അച്ചടിച്ചു വന്നത്.
മോശം അർഥമുള്ള പദം അസ്ഥാനത്ത് കയറിവന്ന റിപ്പോർട്ട് ഒാൺലൈൻ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വാർത്ത ഏജൻസിക്ക് അമളി ബോധ്യമായതും ഉടൻ പിൻവലിച്ച് തിരുത്തിയ റിപ്പോർട്ട് നൽകിയതും.
രണ്ടര പതിറ്റാണ്ട് സേവനപാരമ്പര്യമുള്ള ഏജൻസിക്കെതിരെ അമർഷം ശക്തമായതോടെ വാർത്ത തയാറാക്കിയ റിപ്പോർട്ടറെ പുറത്താക്കി. ഇയാൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും െഎ.എ.എൻ.എസ് മാനേജിങ് എഡിറ്റർ ഹാർദേവ് സനോത്ര പറഞ്ഞു. ഗുരുതര തെറ്റിൽ സ്ഥാപനം നിരുപാധികം മാപ്പുപറയുകയും ചെയ്തു.