Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.ടി നിയമ...

ഐ.ടി നിയമ ഭേദഗതിക്കെതിരെ ഐ.എൻ.എസ്

text_fields
bookmark_border
ഐ.ടി നിയമ ഭേദഗതിക്കെതിരെ ഐ.എൻ.എസ്
cancel

ന്യൂ​ഡ​ൽ​ഹി: വി​വ​ര​സാ​​ങ്കേ​തി​ക​വി​ദ്യ ച​ട്ട​ങ്ങ​ളി​ൽ ഇ​ല​ക്​​ട്രോ​ണി​ക്സ്​-​ഐ.​ടി മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളോ​ട്​ ക​ടു​ത്ത ഉ​ത്​​ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ച്​ പ​ത്ര ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ന്യൂ​സ്​​പേ​പ്പ​ർ സൊ​സൈ​റ്റി. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ​സ്തു​നി​ഷ്ഠ​മാ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പ്ര​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ, അ​ത​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന മ​റ്റൊ​രു ഏ​ജ​ൻ​സി​ക്കാ​യി​രി​ക്കു​മെ​ന്നാ​ണ്​ ക​ര​ട്​ നി​ർ​ദേ​ശം.

ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി നി​ർ​ദേ​ശ​മാ​ണി​തെ​ന്ന്​ ഐ.​എ​ൻ.​എ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളു​ടെ നി​ജഃ​സ്ഥി​തി​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കേ​ണ്ട​ത്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​നു കീ​ഴി​ലെ ഏ​ജ​ൻ​സി​യാ​ണെ​ന്ന്​ വ​രു​ന്ന​ത്​ അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​മാ​ണ്. വി​മ​ർ​ശ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​ള്ള ആ​യു​ധ​മാ​യി ഈ ​നി​യ​മ​വ്യ​വ​സ്ഥ മാ​റും. പ​ത്ര​ങ്ങ​ൾ​ക്കും ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ധ്യ​മ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​റി​ന്‍റെ ന​യ​പ​രി​പാ​ടി​ക​ൾ, സം​രം​ഭ​ങ്ങ​ൾ, നേ​ട്ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ​ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​ണ്​ പ്ര​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ. പി.​ഐ.​ബി​യു​ടെ നി​ർ​വ​ച​നം ത​ന്നെ അ​താ​ണ്. സ്വ​ന്തം പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ധി​നി​ർ​ണ​യാ​വ​കാ​ശം സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​ക്കു​ന്ന നി​യ​​മ​ഭേ​ദ​ഗ​തി, ശ​രി​യാ​യൊ​രു വീ​ക്ഷ​ണം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തി​നെ​പ്പോ​ലും ശ​ക്ത​മാ​യി നേ​രി​ടാ​നു​ള്ള ചു​വ​ടു​വെ​യ്പാ​ണ്.

ക​ര​ടു നി​ർ​ദേ​ശം ഉ​പേ​ക്ഷി​ച്ച്, സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ൾ വ​സ്തു​നി​ഷ്ഠ​മാ​ക്കു​ന്ന​തി​ന്​ സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ച്​ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന്​ ഐ.​എ​ൻ.​എ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INSIT Act Amendment
News Summary - INS against IT Act Amendment
Next Story