Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരംബീർ സിങ്ങും സച്ചിൻ...

പരംബീർ സിങ്ങും സച്ചിൻ വാസെയും കൂടിക്കാഴ്​ച; അന്വേഷണത്തിന്​ ഉത്തരവ്

text_fields
bookmark_border
പരംബീർ സിങ്ങും സച്ചിൻ വാസെയും കൂടിക്കാഴ്​ച; അന്വേഷണത്തിന്​ ഉത്തരവ്
cancel

മും​ബൈ: മു​ൻ മും​ബൈ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ പ​രം​ബീ​ർ സി​ങ്ങും മു​കേ​ഷ്​ അം​ബാ​നി​യു​ടെ വീ​ടി​ന​ടു​ത്ത്​ സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളു​മാ​യി കാ​റ്​ കൊ​ണ്ടി​ട്ട കേ​സി​ലെ പ്ര​തി മു​ൻ അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സ​ച്ചി​ൻ വാ​സെ​യും ത​മ്മി​ലെ കൂ​ടി​ക്കാ​ഴ്​​ച വി​വാ​ദ​ത്തി​ൽ.

മു​ൻ മ​ഹാ​രാ​ഷ്​​ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്​​മു​ഖി​നെ​തി​രാ​യ കോ​ഴ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന ജ​സ്​​റ്റി​സ്​ കൈ​ലാ​ശ്​​ ചാ​ന്ദി​വാ​ൽ ക​മീ​ഷ​നു മു​മ്പാ​കെ ഹാ​ജ​രാ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​രു​വ​രും നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​ണ്​ സ​ച്ചി​ൻ വാ​സെ. കൂ​ടി​ക്കാ​ഴ്​​ച എ​ന്ത​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ന്നു​വെ​ന്ന്​ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി മുംൈ​ബ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. അം​ബാ​നി​ ഭീ​ഷ​ണി കേ​സി​ൽ സ​ച്ചി​ൻ വാ​സെ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ​യാ​ണ്​ പ​രം​ബീ​റി​നെ ക​മീ​ഷ​ണ​ർ പ​ദ​വി​യി​ൽ​നി​ന്ന്​ മാ​റ്റി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ബാ​റു​ട​മ​ക​ളി​ൽ​നി​ന്ന്​ പ്ര​തി​മാ​സം 100 കോ​ടി രൂ​പ പി​രി​ച്ചു ന​ൽ​കാ​ൻ അ​നി​ൽ ദേ​ശ്​​മു​ഖ്​ സ​ച്ചി​ൻ വാ​സെ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന്​ പ​രം​ബീ​ർ ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രം​ബീ​റി‍െൻറ പ​രാ​തി​യി​ൽ ബോംെ​മ്പ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ സി.​ബി.െ​എ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. ഒ​പ്പം മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​റും ചാ​ന്ദി​വാ​ൽ ക​മി​ഷ​നെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അം​ബാ​നി ഭീ​ഷ​ണി കേ​സി​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യ​വെ എ​ൻ.െ​എ.​എ പീ​ഡി​പ്പി​ക്കു​ക​യും സ​മ്മ​ർ​ദം ചെ​ലു​ത്തി ചി​ല രേ​ഖ​ക​ളി​ൽ ഒ​പ്പി​ടു​വി​ക്കു​ക​യും ചെ​യ്​​ത​താ​യി സ​ച്ചി​ൻ വാ​സെ ചാ​ന്ദി​വാ​ൽ ക​മീ​ഷ​ൻ മ​ു​മ്പാ​കെ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Param Bir SinghSachin Vaze
News Summary - Inquiry ordered into meeting between Sachin Waze and Param Bir Singh
Next Story