Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ സമരം: രണ്ടുപേർ...

പൗരത്വ സമരം: രണ്ടുപേർ വെടിയേറ്റു മരിച്ച കേസിൽ കർണാടക പൊലീസിന്​ ക്ലീൻചിറ്റ്

text_fields
bookmark_border
പൗരത്വ സമരം: രണ്ടുപേർ വെടിയേറ്റു മരിച്ച കേസിൽ കർണാടക പൊലീസിന്​ ക്ലീൻചിറ്റ്
cancel

മംഗളൂരു: മംഗളൂരുവിൽ പൗരത്വ സമരക്കാർക്കു നേരെയുള്ള പൊലീസ്​ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്​ ക്ലീൻചിറ്റ്​ നൽകി കർണാടക സർക്കാർ. ഹൈകോടതി ചീഫ് ജസ്​റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കവേയാണ് മംഗളൂരു പൊലീസിന്​ ക്ലീൻചിറ്റ് നൽകിയത്.

വെടിവെപ്പി​െൻറ മജിസ്‌ട്രേറ്റ്തല അന്വേഷണ റിപ്പോർട്ടും സർക്കാർ കോടതിയിൽ സമർപ്പിച്ചു. മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പൂർണമായും അംഗീകരിച്ചതായി സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിനോട് ഹൈകോടതി നിർദേശിച്ചു. അതിനായി വാദം കേൾക്കുന്നത് മാറ്റി​െവച്ചു.

2019 ഡിസംബർ 19ന് നഗരത്തിലെ സ്​റ്റേറ്റ് ബാങ്കിനു സമീപം നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കു നേരെ​ പൊലീസ് നടത്തിയ വെടിവെപ്പിൽ നൗഷീൻ കുദ്രേളി, ജലീൽ കന്തക്ക് എന്നിവരാണ്​ മരിച്ചത്​. പൊലീസ് അതിക്രമത്തിൽ നൂറ്റിയമ്പതോളം പേർക്ക് പരിക്കേറ്റിരുന്നു. വെടിവെപ്പിനെതിരെ മനുഷ്യാവകാശ സംഘടനകളും വിവിധ രാഷ്​ട്രീയ പാർട്ടികളും രംഗത്തുവന്നിരുന്നു. കർണാടക ഭരിക്കുന്ന ബി.ജെ.പി സർക്കാർ അന്ന്​ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. സമാധാനപരമായി സമരം ചെയ്യുന്നവർക്കുനേരെ പൊലീസ് ലാത്തിവീശിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA NRC
News Summary - Inquiry found no fault in police firing , govt. tells HC
Next Story