Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോക്കിനിരയായത്​...

തോക്കിനിരയായത്​ നിരപരാധികളായ ഖനി ​െതാഴിലാളികൾ; സൈന്യത്തിന്​ കിട്ടിയ രഹസ്യ വിവരമെന്ത്​

text_fields
bookmark_border
തോക്കിനിരയായത്​ നിരപരാധികളായ ഖനി ​െതാഴിലാളികൾ; സൈന്യത്തിന്​ കിട്ടിയ രഹസ്യ വിവരമെന്ത്​
cancel

കൊഹിമ: നാഗാലാൻഡിൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ 12 ഗ്രാമീണർ കൊലപ്പെട്ട സംഭവത്തിന്‍റെ ഞെട്ടലിലാണ്​ രാജ്യം. സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയുമെല്ലാം ആക്രമണത്തെ അപലപിച്ച്​ രംഗ​െത്തത്തി കഴിഞ്ഞു. എന്നാൽ, സൈന്യത്തിന്​ സംഭവിച്ച പിഴവാണ്​ വെടിവെപ്പിലേക്ക്​ നയിച്ചതെന്ന റിപ്പോർട്ടുകളാണ്​ ഇപ്പോൾ പുറത്ത്​ വരുന്നത്​.

മോൺ ജില്ലയിലെ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സാധാരണയായി സംഘർഷമുണ്ടാവാറുണ്ടെന്നാണ്​ സൈന്യത്തിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നുഴഞ്ഞുകയറ്റമുണ്ടാവുമെന്ന രഹസ്യവിവരത്തെ തുടർന്നാണ്​ സൈന്യം പ്രദേശത്ത്​ നിലയുറപ്പിച്ചത്​. പിന്നീട്​ തിരു-ഓട്ടിങ്​ റോഡി​ലൂടെ വരികയായിരുന്ന വാഹനത്തിന്​ നേരെ സൈന്യം വെടിയുതിർത്തു. എന്നാൽ, സുരക്ഷാസേനയുടെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ച്​ ഖനിയിൽ നിന്നും മടങ്ങിയ സാധാരണ തൊഴിലാളികളാണ്​ വാഹനത്തിലുണ്ടായിരുന്നത്​.

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നാണ്​ വിവരം ലഭിച്ചതെന്നും തുടർന്ന്​ പ്രദേശ​ത്ത്​ നിലയുറപ്പിക്കുകയാണ്​ ചെയ്​തതെന്നുമാണ്​​ സൈന്യം വ്യക്​തമാക്കിയത്​​. എന്നാൽ, ഇതുസംബന്ധിച്ച്​ കൂടുതൽ വിശദീകരണങ്ങൾക്ക്​ സൈന്യം ഇതുവരെ മുതിർന്നിട്ടില്ല.

നാഗലാൻഡിൽ ഗ്രാമീണർക്ക്​ നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച്​ സുരക്ഷാ സേന​ രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച്​ പ്രത്യേക ട്രിബ്യൂണൽ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്​തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന​ വ്യക്​തമാക്കി.

സുരക്ഷാസേനയിലെ ചില അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്​. ആക്രമണത്തെ ശക്​തമായി അപലപിക്കുന്നു​. തിരു, മോൺ ജില്ലകളിൽ സംഘർഷമുണ്ടാവുമെന്ന്​ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സൈന്യം വ്യക്​തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nagaland firing
News Summary - Innocent miners killed in gunfire; What intelligence input did the military get?
Next Story