Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഹമ്മദലി ജിന്ന...

മുഹമ്മദലി ജിന്ന മഹാപുരുഷനെന്ന്​ ബി.ജെ.പി മന്ത്രി

text_fields
bookmark_border
മുഹമ്മദലി ജിന്ന മഹാപുരുഷനെന്ന്​ ബി.ജെ.പി മന്ത്രി
cancel

ലഖ്​നോ: പാകിസ്​താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ മഹാപുരുഷനെന്ന്​ വിശേഷിപ്പിച്ച്​ ബി.ജെ.പി മന്ത്രി. യു.പിയിലെ യോഗി ആദിത്യനാഥ്​ മന്ത്രിസഭയിലെ അംഗമായ സ്വാമി പ്രസാദ്​ മൗര്യയാണ്​ ജിന്നയെ പ്രകീർത്തിച്ച്​ രംഗത്തെത്തിയത്​. പാകിസ്​താൻ രൂപീകരണത്തിന്​ മുമ്പ്​ ഇന്ത്യക്ക്​ വേണ്ടി പ്രവർത്തിച്ചയാളായ ജിന്നക്കെതിരെ വിരൽ ചൂണ്ടുന്നത്​ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

അലിഗഢ്​ മുസ്​ലിം സർവകലാശാലയിൽ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ ബി.ജെ.പി എം.പി സതീഷ്​ ഗൗതം നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇതിറഞ്ഞാണ്​ മൗര്യ പാർട്ടി എം.പിക്കെതിരെ രംഗത്തെത്തിയത്​. ജിന്നയുടെ ചിത്രം പ്രദർശിപ്പിക്കണമെന്ന നിർബന്ധം എന്തായിരുന്നെന്നായിരുന്നു എം.പിയുടെ ചോദ്യം.

ഇതാദ്യമായല്ല മൗര്യയുടെ പ്രസ്​താവന ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നത്​. യോഗി ആദിത്യനാഥ്​ സർക്കാറിനെക്കാൾ മികച്ചത്​ മായാവതിയുടെ ഭരണമാണെന്നായിരുന്നു മന്ത്രിയുടെ മുൻ പ്രസ്​താവന. ബി.എസ്​.പി ദേശീയ സെക്രട്ടറിയായിരുന്ന മൗര്യ 2016ലാണ്​ ബി.ജെ.പിയിലെത്തിയത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swami Prasad Mauryamalayalam newsjinnahBJPUttar Pradesh
News Summary - innah was ‘mahapurush’, says UP minister Swami Prasad Maurya-India news
Next Story