മുഹമ്മദലി ജിന്ന മഹാപുരുഷനെന്ന് ബി.ജെ.പി മന്ത്രി
text_fieldsലഖ്നോ: പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ മഹാപുരുഷനെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി മന്ത്രി. യു.പിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സ്വാമി പ്രസാദ് മൗര്യയാണ് ജിന്നയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. പാകിസ്താൻ രൂപീകരണത്തിന് മുമ്പ് ഇന്ത്യക്ക് വേണ്ടി പ്രവർത്തിച്ചയാളായ ജിന്നക്കെതിരെ വിരൽ ചൂണ്ടുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
അലിഗഢ് മുസ്ലിം സർവകലാശാലയിൽ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ ബി.ജെ.പി എം.പി സതീഷ് ഗൗതം നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇതിറഞ്ഞാണ് മൗര്യ പാർട്ടി എം.പിക്കെതിരെ രംഗത്തെത്തിയത്. ജിന്നയുടെ ചിത്രം പ്രദർശിപ്പിക്കണമെന്ന നിർബന്ധം എന്തായിരുന്നെന്നായിരുന്നു എം.പിയുടെ ചോദ്യം.
ഇതാദ്യമായല്ല മൗര്യയുടെ പ്രസ്താവന ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നത്. യോഗി ആദിത്യനാഥ് സർക്കാറിനെക്കാൾ മികച്ചത് മായാവതിയുടെ ഭരണമാണെന്നായിരുന്നു മന്ത്രിയുടെ മുൻ പ്രസ്താവന. ബി.എസ്.പി ദേശീയ സെക്രട്ടറിയായിരുന്ന മൗര്യ 2016ലാണ് ബി.ജെ.പിയിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
