Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകർക്ക്​...

കർഷകർക്ക്​ പിന്തുണയുമായി രാജിവെച്ച അഭയ്​ ചൗതാലക്ക് വിജയം, ബി.ജെ.പിയെ പിന്നിലാക്കി

text_fields
bookmark_border
കർഷകർക്ക്​ പിന്തുണയുമായി രാജിവെച്ച അഭയ്​ ചൗതാലക്ക് വിജയം, ബി.ജെ.പിയെ പിന്നിലാക്കി
cancel

ന്യൂഡൽഹി: കേ​ന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമത്തിൽ​ പ്രതിഷേധിച്ച്​ ഹരിയാന സർക്കാറിന്​ പിന്തുണ പിൻവലിച്ച്​ എം.എൽ.എ സ്​ഥാനം രാജിവെച്ച ഐ.എൻ.എൽ.ഡി നേതാവ്​ അഭയ്​ ചൗതാലക്ക്​ ഉപതെരഞ്ഞെടുപ്പിൽ വിജയം. സിർസ ജില്ലയിലെ ഏൽനാബാദ്​​ മണ്ഡലത്തിൽ നിന്നും 6,708 വോട്ടി​െൻറ ഭൂരിപക്ഷത്തിനാണ് വിജയം​. ബി.ജെ.പിയുടെ ഗോപിന്ദ്​ കന്ദയാണ്​ രണ്ടാമതെത്തിയത്​.

കർഷകരുടെ വിജയമാണെന്നും സിംഘു, ടിക്​രി അതിർത്തികളിലെ സമരവേദികളിലെത്തി കർഷകർക്ക്​ ഐക്യദാർഢ്യം അറിയിക്കുമെന്നും തെരഞ്ഞെടുപ്പ്​ ഫലം വന്നതിന്​​ പിന്നാലെ അഭയ്​ ചൗതാല പറഞ്ഞു. കർഷകർ ആവശ്യപ്പെടുകയാണെങ്കിൽ താൻ ഇനിയും രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ പാസാക്കിയത്​ കരിനിയമമാണെന്ന്​ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 27നാണ്​​ അഭയ്​ ​ ചൗതാല എം.എൽ.എ സ്​ഥാനം രാജിവെച്ചത്​. 2019ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ഐ.എൻ.എൽ.ഡിയുടെ ഏക അംഗമായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abhay Chautala
News Summary - INLD's Abhay Chautala Wins Ellenabad Assembly Seat by Over 6,700 Votes
Next Story