അമിത് ഷാ ലോകത്തോട് മറുപടി പറയേണ്ടിവരും –പ്രഫ. മുഹമ്മദ് സുലൈമാൻ
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ് ഷാ ലോകത്തോടുതന്നെ മറുപടി പറയേണ്ടിവരുമെന്ന് െഎ.എൻ.എൽ ദേശീയ പ്രസിഡൻറ് പ്ര ഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് െഎ.എൻ.എൽ വ ്യാഴാഴ്ച ഡൽഹി ജന്തർ മന്തറിൽ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഡൽഹി പൊലീസിെൻറ ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത്് ഷാക്ക് ആയില്ല. ഒരു വിഭാഗത്തിനെതിരെ വംശീയാക്രമണം നടക്കുേമ്പാൾ അദ്ദേഹം കണ്ണടച്ചു. ഇതാണ് പൊലീസ് നിഷ്ക്രിയരായത്. ലജ്ജാകരമായ നടപടിയാണ് അദ്ദേഹത്തിെൻറ ഭാഗത്തുനിന്നുമുണ്ടായത്. വംശീയാതിക്രമം തടയാനാകാത്തതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവെക്കണമെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞു.
ദേശീയ നേതാക്കളായ ഇഖ്ബാൽ സഫർ, കാസിം ഇരിക്കൂർ, ഡോ. എ.എ. അമീൻ, എം.എ. ലത്തീഫ് തുടങ്ങിയവരും സംസാരിച്ചു.
ധർണയിൽ പെങ്കടുക്കാനായി ഉത്തർപ്രദേശിൽനിന്ന് വന്ന പ്രവർത്തകരെ ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞു തിരിച്ചയച്ചു. 10 ബസുകളിലായെത്തിയ പ്രവർത്തകരെയാണ് തിരിച്ചയച്ചത്. പ്രവാസി ഘടകമായ െഎ.എം.സി.സിയുമായി ചേർന്ന് കേരള കമ്മിറ്റി സ്വരൂപിച്ച 25 ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സയിലുള്ളവർക്കും ബുധനാഴ്ച കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
