ഐ.എൻ.എൽ നേതാക്കൾ സി.പി.എം ആസ്ഥാനത്ത്
text_fieldsന്യൂഡൽഹി: ദേശീയ തലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷ സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഐ.എൻ.എല്ലിന്റെ പങ്കാളിത്തം ഉണ്ടാകണമെന്ന താൽപര്യമറിയിച്ച് പാർട്ടി നേതാക്കൾ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിൽ. അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ, സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവർ സ്വീകരിച്ചു.
ഹിന്ദുത്വ വർഗീയ ശക്തികളിൽനിന്ന് രാജ്യം വെല്ലുവിളി നേരിടുമ്പോൾ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മക്ക് മാത്രമെ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്നും, അതിന് വിശ്വസനീയമായ നേതൃത്വം കൊടുക്കാൻ ഇടതുപക്ഷത്തിനാണ് സാധിക്കുകയെന്നും ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു. അഖിലേന്ത്യ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ, ദേശീയ സമിതി അംഗം സി.പി. അൻവർ സാദത്ത്, ഡൽഹി സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. വജാഹത്ത് അൻസാരി, നാഷനൽ യൂത്ത് ലീഗ് അഖിലേന്ത്യ പ്രസിഡന്റ് ആസിഫ് അൻസാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

