ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യയെ സ്വാഗതം ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഉയർത്തിയ പോസ്റ്ററുകള ിൽ കോൺഗ്രസ് പ്രവർത്തകരുടെ മഷി അഭിഷേകം. ഭോപ്പാലിലെ ചൗരഹയിൽ പോളിടെക്നിക് കോളജിന് സമീപത്ത് വെച്ച പോസ്റ്റുകളാണ് മഷി ഒഴിച്ച് നശിപ്പിച്ചത്. പോസ്റ്ററുകളിൽ ചിലത് വലിച്ചുകീറിയിട്ടുണ്ട്.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സിന്ധ്യ ഇന്ന് ഭോപ്പാലിലെത്തും. ഇതിന് മുന്നോടിയായാണ് ബി.ജെ.പി നഗരത്തിെൻറ പലയിടങ്ങളിലും സിന്ധ്യയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ സ്ഥാപിച്ചത്.
ഭോപ്പാലിലെ ബി.ജെ.പി ഒാഫീസിലും സിന്ധ്യക്കായി സ്വാഗത പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് സിന്ധ്യ ഒൗദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നത്.