ലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുെട വീട് സന്ദർശിക്കാനെത്തിയ ആപ് എം.പി സഞ്ജയ് സിങ്ങിന് നേരെ മഷിയേറ്. പെൺകുട്ടിയുടെ വീട് സന്ദർശിച്ച് മടങ്ങുേമ്പാഴാണ് സംഭവമുണ്ടായത്. മഷിയെറിഞ്ഞയാളെ പൊലീസ് അറസ്റ്റു ചെയ്തു. സഞ്ജയ് സിങ്ങിെൻറ നേതൃത്വത്തിൽ നിരവധി പ്രവർത്തകരടങ്ങുന്ന ആപ് സംഘമാണ് ഹാഥറസ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
പോപ്പുലർ ഫ്രണ്ടിെൻറ ഏജൻറാണെന്ന് ആക്രോശിച്ചാണ് മഷിയേറ് ഉണ്ടായതെന്ന് സഞ്ജയ് സിങ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ആക്രമണമുണ്ടായതിന് പിന്നാലെ കൂടുതൽ പ്രതികരണങ്ങൾക്ക് മുതിരാതെ അനുയായികളോടൊപ്പം സഞ്ജയ് സിങ് കാറിൽ കയറി സ്ഥലം വിട്ടു.
ഹാഥറസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് ആദ്യം സന്ദർശിച്ചത്. തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഹാഥറസിൽ എത്തിയിരുന്നു.