Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാൻ മന്ത്രിപുത്രനെതിരെ പരാതി നൽകിയ പെൺകുട്ടിക്കു നേരെ മഷിയാക്രമണം

text_fields
bookmark_border
ink attack
cancel
Listen to this Article

ന്യൂഡൽഹി: ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ മന്ത്രിയുടെ മകനെതിരെ പരാതി നൽകി​യ 23കാരിക്കെതിരെ റോഡിൽ മഷിയാക്രമണം. ഡൽഹിയിൽ ​റോഡരികിലൂടെ അമ്മക്കൊപ്പം നടന്നുപോയ 23കാരിക്കു നേരെ രണ്ടുപേർ മഷിയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


കാളിന്ദി കുഞ്ച് റോഡിലെത്തിയപ്പോഴാണ് യുവാക്കൾ പെൺകുട്ടിയുടെ ദേഹത്ത് മഷിയൊഴിച്ചത്. അതിനു ശേഷം കടന്നുകളയുകയും ചെയ്തു. ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ പൊലീസ് ഉത്തരവിട്ടു.

പെൺകുട്ടിയെ എയിംസ് ​ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച് വിശദമായി പരിശോധിച്ചു. രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിക്കെതിരെയാണ് പെൺകുട്ടി ലൈംഗിക പീഡനക്കേസ് നൽകിയത്. കേസെടുത്ത ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘ​ത്തെ കഴിഞ്ഞമാസം ജയ്പൂരിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റിനെത്തിയപ്പോൾ മന്ത്രിപുത്രൻ വീട്ടിലുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ഡൽഹി പൊലീസിനു മുമ്പിൽ രോഹിത് ഹാജരായിരുന്നു. ഡൽഹിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമായിരുന്നു സ്റ്റേഷനിൽ ഹാജരായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ink attack on a girl who had lodged a complaint against a Rajasthan ministers son
Next Story