Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാണി ജയറാമിന്‍റെ നെറ്റിയിൽ മുറിവ്; കണ്ടത് വീട്ടിനകത്ത് വീണുകിടക്കുന്ന നിലയിൽ

text_fields
bookmark_border
vani jayaram
cancel
camera_alt

വാണി ജയറാം ഭർത്താവ് ജയറാമിനൊപ്പം 

ചെന്നൈ: ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ നിലത്തുവീണു കിടക്കുന്ന നിലയിലാണ് ഗായിക വാണി ജയറാമിനെ കണ്ടത്. നെറ്റിയിൽ മുറിവുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്നാണ് റിപ്പോർട്ട്.

ഭർത്താവ് ജയറാമിന്‍റെ മരണശേഷം മൂന്ന് വർഷമായി തനിച്ചായിരുന്നു വാണി ജയറാം കഴിഞ്ഞിരുന്നത്. ഇന്ന് രാവിലെ 11ഓടെ വീട്ടുജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നിരുന്നില്ല. ബന്ധുക്കളും അയൽവാസികളും ചേർന്ന് വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ വാണി ജയറാമിനെ കാണുന്നത്. നെറ്റിയിൽ മുറിവുണ്ടായിരുന്നു. വീണപ്പോൾ ടീപ്പോയിൽ തലയിടിച്ച് പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് സംഗീതമേഖലയിലെ സംഭാവനകൾക്ക് വാണി ജയറാമിനെ രാജ്യം പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചത്. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകളാണ് വാണി ജയറാം പാടിയത്. മലയാളത്തിൽ 580ഓളം ചലച്ചിത്രഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Injuries on Vani Jayaram's forehead; He was found lying inside the house
Next Story