രോഗിയായ കുട്ടിയെ കട്ടിലിൽ ചുമന്ന് കുടുംബം താണ്ടിയത് 800 കിലോമീറ്റർ
text_fieldsന്യൂഡൽഹി: കൈയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് സ്ട്രെച്ചറിെൻറ രൂപമുണ്ടാക്കി അതിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കിടത്തി പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള കുടുംബം പിന്നിട്ടത് 800 കി.മി. അവരുടെ കൈയിൽ ആവശ്യത്തിന് ഭക്ഷണമോ, പണമോ, കാലിൽ ചെരിപ്പുകളോ ഉണ്ടായിരുന്നില്ല.
ലുധിയാനയിലെ ദിവസവേതന തൊഴിലാളികളാണ് മധ്യപ്രദേശിലെ സിൻഗ്രൗലിലെത്താൻ കാൽനടയായി പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം 15 ദിവസമായി കാൽനടയായി സഞ്ചരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളിലൊരാൾ പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് പരിക്കേറ്റ കുഞ്ഞിനെയും ചുമന്നു നടന്ന കുടുംബത്തെ മാധ്യമപ്രവർത്തകർ കണ്ടുമുട്ടിയത്. അപ്പോഴേക്കും അവർ 800 കിലോമീറ്ററിലധികം കാൽനടയായി പിന്നിട്ട് കഴിഞ്ഞിരുന്നു.
മുളയും പ്ലാസ്റ്റിക്ചൂടികൊണ്ട മെടഞ്ഞ കട്ടിലും ചേർത്ത് ഉണ്ടാക്കിയ സ്ട്രെച്ചറിൽ കുഞ്ഞിനെയും ഏറ്റികൊണ്ടായിരുന്നു ഇവരുടെ യാത്ര. സ്ട്രെച്ചറിൽ കിടത്തിയ കുട്ടിയുടെ കഴുത്ത് തകർന്നിരിക്കയാണ്. അവന് പരസഹായമില്ലാതെ ചലിക്കാനാവില്ല. യാത്രക്കിടെ ആരും വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. കുടുംബത്തിൻെറ ദുരിത യാത്ര അറിഞ്ഞ കാൺപൂർ പൊലീസ് ഇവരെ സ്വന്തം ഗ്രാമത്തിലെത്തിക്കാൻ വാഹനസൗകര്യം ഒരുക്കി നൽകി.
പട്ടിണിയിൽ നിന്നും രക്ഷപ്പെടാനാണ് അവരീ ദുരിതവഴികൾ താണ്ടുന്നത്. കോവിഡ് പിടിമുറക്കിയതോടെ എല്ലാവരും തൊഴിൽരഹിതരായി. മധ്യപ്രദേശിൽ നിന്ന് ഇത്തരത്തിൽ പലായനം ചെയ്യുന്ന നിരവധി കുടുംബങ്ങളുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിൽ രഹിതരായി പട്ടിണിയിൽ നിന്ന് മോചനം തേടാനാണ് അവർ കത്തുന്ന വെയിലിൽ കാതങ്ങൾ നടക്കുന്നത്. ലക്ഷ്യം കാണുംമുേമ്പ ചിലർ വിശപ്പുകൊണ്ട് തളർന്നും മറ്റുചിലർ അപകടത്തിൽ പെട്ടും രോഗം വന്നും മരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
