Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദായ നികുതി ഇ-ഫയലിങ് വെബ്സൈറ്റ് തകരാർ: ഇൻഫോസിസ് മേധാവിയോട് ഹാജരാകാൻ നിർദേശം
text_fieldsbookmark_border
ന്യൂഡൽഹി: ആദായ നികുതി ഇ-ഫയലിങ് വെബ്സൈറ്റിൻെറ തകരാർ പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് നിർമാതാക്കളായ ഇൻഫോസിസിെൻറ എം.ഡിയും സി.ഇ.ഒയുമായ സലിൽ പരേഖിനോട് ധനമന്ത്രാലയത്തിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.
ജൂണിൽ വെബ്സൈറ്റ് അവതരിപ്പിച്ചതു മുതൽ തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ ധനമന്ത്രി നിർമല സീതാരാമൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പുതിയ വെബ്സൈറ്റ് വികസിപ്പിക്കാൻ 2019 ജനുവരി മുതൽ 2021 ജൂൺ വരെ 164.5 കോടി രൂപ ഇൻഫോസിസിന് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

