കോൺഗ്രസിെൻറ ആപ്പിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിടും
text_fieldsന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക ആൻഡ്രോയ്ഡ് ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഏലിയട്ട് ആൽഡേഴ്സൻ. ഇതേകുറിച്ച് ഇന്ന് വിവരങ്ങൾ പുറത്തുവിടുമെന്ന് ആൽഡേഴ്സൻ ട്വിറ്ററിലൂടെ അറിയിച്ചു.
I found something interesting on the With INC #android app, details will be published tomorrow
— Elliot Alderson (@fs0c131y) March 25, 2018
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനായ മോദി ആപ്പ് ഉപയോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ശനിയാഴ്ച ഏലിയട്ട് വെളിപ്പെടുത്തിയിരുന്നു. യു.എസിലുള്ള ക്ലെവർ ടാപ് എന്ന കമ്പനിക്കാണ് വിവരങ്ങൾ അനധികൃതമായി കൈമാറുന്നതെന്നും ഏലിയട്ട് വ്യക്തമാക്കി.
മോദിയുടെ ആപ്പിൽ ലോഗിൻ ചെയ്യുേമ്പാൾ ഉപയോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആൽഡേഴ്സൻ വാദിക്കുന്നു. ഒാപറേറ്റിങ് സോഫ്റ്റ്വയർ, നെറ്റ്വർക് ടൈപ്പ്, കാരിയർ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇ-മെയിൽ, ഫോേട്ടാ, വയസ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് അമേരിക്കൻ കമ്പനിക്ക് കൈമാറുന്നത്.
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഡോണൾഡ് ട്രംപ് ഉപയോഗിച്ച കേംബ്രിജ് അനലിറ്റികയെ ഇന്ത്യയിലെ നാലു തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉപയോഗിച്ചുവെന്ന വാർത്തക്ക് പിന്നാലെയാണ് മോദി ആപ്പ് ചോർത്തലും പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യക്തികളുടെ വിവരം ചോർത്തുന്നുവെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്നുമായിരുന്നു ഇന്ത്യയിൽ കേംബ്രിജ് അനലിറ്റികക്കെതിരായ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
