ഒരു മില്യൺ ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ അറസ്റ്റിൽ
text_fieldsസൂറത്ത്: ഒരു മില്യൺ ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ. വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടയിലായത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ കീർത്തി പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിൽ ഇവർക്ക് 1.3 മില്യൺ ഫോളോവേഴ്സുണ്ട്. ജൂൺ രണ്ടിനാണ് ഇവർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ, പത്ത് മാസമായി പൊലീസ് പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. വിവിധ നഗരങ്ങളിൽ മാറിമാറി താമസിച്ചും സിംകാർഡ് മാറ്റിയും ഇവർ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഒടുവിൽ അഹമ്മദാബാദിലെ സാർകേജ് മേഖലയിൽ കീർത്തി പട്ടേലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിലായത്. ഇവർക്കെതിരെ ഭൂമി കൈയേറ്റത്തിനും തട്ടികൊണ്ട് പോകലിനും കേസുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ പത്ത് മാസമായി കൃതി പട്ടേലിനായുള്ള അന്വേഷണത്തിലായിരുന്നു ഞങ്ങൾ. സൈബർ വിദഗ്ധരുടേയും സാങ്കേതിക ടീമിന്റേയും പിന്തുണയോടെ അവരെ അഹമ്മദാബാദിൽ വെച്ച് കണ്ടെത്തി. കഴിഞ്ഞ പത്ത് മാസമായി തങ്ങൾ ഇവർക്കായുള്ള അന്വേഷണത്തിലായിരുന്നു. എന്നാൽ, തന്ത്രപരമായി സിംകാർഡ് മാറിയും ഒളിയിടങ്ങൾ മാറിയും ഇവർ പൊലീസിനെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ അലോക് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

