ടെലിവിഷൻ ഷോയിൽ മത്സരാർഥിയോടുള്ള അശ്ലീല ചോദ്യം വിവാദമായി; മാപ്പു ചോദിച്ച് രൺവീർ അലഹബാദിയ
text_fieldsരൺവീർ
മുംബൈ: വിവാദ പരാമർശത്തിൽ ക്ഷമ പറഞ്ഞ് പ്രശസ്ത യുട്യൂബറും സമൂഹ മാധ്യമ ഇൻഫ്ലുവൻസറുമായ രൺവീർ അലഹബാദിയ. 'ഇന്ത്യാസ് ഗോട്ട് ലാറ്റൻറ്' എന്ന പരിപാടിക്കിടെയാണ് രൺവീർ മാതാപിതാക്കളെയും ലൈംഗികതയേയും കുറിച്ച് മോശം പരാമർശം നടത്തിയത്.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ എന്ന പരിപാടിയിലെ വിധികർത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. "ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ" എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്.
വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. നിരവധി പേര്‍ രണ്‍വീറിനെതിരെ പരാതിയുമായി എത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുൾപ്പെടെ യുട്യൂബർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതോടെയാണ് വിവാദപരാമര്‍ശത്തിൽ രണ്‍വീര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
ഇത്തരം പൊതുവിടങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കുമെന്നും മാനുഷിക പരിഗണന നല്‍കി ക്ഷമ നല്‍കണമെന്നും രണ്‍വീര്‍ വീഡിയോയില്‍ അപേക്ഷിച്ചു.
'എന്റെ പരാമര്‍ശം ശരിയായില്ല, അത് തമാശയായില്ല, തമാശ എന്റെ രംഗമല്ല, നിങ്ങളോട് മാപ്പ് പറയാനാണ് ഞാന്‍ ഇവിടെ എത്തിയത്'- വീഡിയോയില്‍ രണ്‍വീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

