Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാരാമുല്ലയിലെ ഉറിയിൽ മൂന്ന് ഭീകരരെ വധിച്ചു; നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സേന
text_fieldsbookmark_border
ഉറി: ജമ്മു കശ്മീരിലെ ബാരാമുല്ലയിലെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകർത്തു. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സേന വധിച്ചു. പാകിസ്താൻ സൈന്യത്തിന്‍റെ സഹായത്തോടെ ഉറിയിലെ നിയന്ത്രണരേഖ വഴിയാണ് ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
വധിച്ച രണ്ട് ഭീകരരുടെ മൃതദേഹം സേന കണ്ടെത്തി. മൂന്നാമത്തെ ഭീകരന്‍റെ മൃതദേഹം മാറ്റാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ സൈനികർക്ക് നേരെ പാക് ചെക്ക് പോസ്റ്റിൽ നിന്ന് വെടിയുതിർത്തു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ബാരാമുല്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭീകരർക്കായി സംയുക്ത തിരച്ചിൽ തുടരുകയാണ്.
കശ്മീരിലെ അനന്ത് നാഗിലെ കൊക്കാർനാഗിലും ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഡ്രോൺ അടക്കം ഉപയോഗിച്ച് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
Next Story

