പിഞ്ചുകുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് പുരോഹിതന്മാർ, പിടിക്കാൻ പുതപ്പുമായി ഭക്തർ; ആരോഗ്യവും ഭാഗ്യവും കൈവരാൻ വിചിത്ര ആചാരം
text_fieldsകൊപ്പൽ: ആരോഗ്യവും ഭാഗ്യവും കൈവരാൻ കർണാടകയിൽ പിഞ്ചുകുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് വിചിത്ര ആചാരം. വടക്കൻ കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം.
ആറടി ഉയരമുള്ള രഥത്തിന്‍റെ മുകളിൽ നിന്നും പുരോഹിതന്മാർ പിഞ്ചുകുഞ്ഞുങ്ങളെ വലിച്ചെറിയുകയും ആളുകൾ താഴെനിന്നും പുതപ്പുകൊണ്ട് പിടിക്കുകയും ചെയ്യുന്ന ആചാരമാണ് കാലങ്ങളായി ഇവിടെ നടത്തിവരുന്നത്.
കൊപ്പല്‍ ജില്ലയിലെ ഘടിവാദിക്കിയില്‍ മഹാലക്ഷ്മി ദേവിയുടെ ഉത്സവത്തോട് അനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. ഇത് മൂലം കുഞ്ഞുങ്ങള്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും അവര്‍ക്ക് ഭാഗ്യവും ആരോഗ്യവും കൈവരുമെന്നും ഗ്രാമീണര്‍ വിശ്വസിക്കുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും ഈ ചടങ്ങ് കാണുന്നതിനായി നിരവധി പേരാണ് എത്തുന്നത്. അതേസമയം ഇത് കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നേരത്തെ 20 അടി ഉയരത്തിൽ നിന്നാണ് ഈ ചടങ്ങ് നടത്തിയിരുന്നത്.
കുഞ്ഞുങ്ങളെ വലിച്ചെറിയുന്നത് തലച്ചോറിൻ്റെ വികാസത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇത്തരം ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് സാമൂഹിക പ്രവര്‍ത്തകർ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബാഗല്‍കോട്ട്, കൊപ്പല്‍, ബല്ലാരി ജില്ലകളില്‍ ഇത്തരം ആചാരങ്ങള്‍ നടത്തുന്നെണ്ടെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

