കൈരാനയിൽ പൊള്ളി; പഞ്ചസാരയുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: കരിമ്പു കർഷക രോഷം കൈരാന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വല്ലാതെ പരിക്കേൽപിച്ചതിനു പിന്നാലെ കരിമ്പ്, പഞ്ചസാര പാക്കേജുമായി കേന്ദ്ര സർക്കാർ. 50 ലക്ഷം ടൺ പഞ്ചസാര കരുതൽ ശേഖരത്തിലേക്ക് സംഭരിച്ച് പഞ്ചസാര വ്യവസായികളെയും കരിമ്പുകർഷകരെയും സഹായിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതടക്കം 8500 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. എത്തനോളിെൻറ ഉൽപാദനശേഷി വർധിപ്പിക്കും. പഞ്ചസാര മില്ലുകൾ കിലോഗ്രാമിന് 29 രൂപയിൽ താഴ്ത്തി പഞ്ചസാര വിൽക്കുന്നത് വിലക്കി.
ഉൽപാദന ചെലവ് 32 രൂപ വരുമെങ്കിലും മില്ലുകൾ 26-28 രൂപക്ക് പഞ്ചസാര വിൽക്കുന്ന സ്ഥിതിയാണ്. പഞ്ചസാര മില്ലുകൾ കരിമ്പു കർഷകർക്ക് കൊടുത്തുതീർക്കാനുള്ളത് 22,000 കോടി രൂപയാണ്. കരിമ്പിെൻറ റെക്കോഡ് ഉൽപാദനം മൂലം പഞ്ചസാര വിലയിടിഞ്ഞു. പഞ്ചസാര കരുതൽ ശേഖരം കൂട്ടുന്നതിന് ഖജനാവിൽനിന്ന് 1175 കോടി രൂപ ചെലവിടേണ്ടിവരും.
എത്തനോളിലെ ഉൽപാദനശേഷി വർധിപ്പിക്കുന്നതിന് 4440 കോടി രൂപ ഉദാര വ്യവസ്ഥയിൽ വായ്പ നൽകും. ഇതുവഴി ഇൗ ആവശ്യത്തിനു കൂടുതൽ കരിമ്പ് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. 1332 കോടി രൂപയുടെ പലിശയിളവ് അഞ്ചു വർഷംകൊണ്ട് കർഷകർക്ക് നൽകാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ബ്രസീൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയിൽ യു.പിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
