Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊടി ശല്യം...

പൊടി ശല്യം കുറക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചു; ഫിക്കിക്ക്​ 20 ലക്ഷം പിഴ

text_fields
bookmark_border
പൊടി ശല്യം കുറക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചു; ഫിക്കിക്ക്​ 20 ലക്ഷം പിഴ
cancel

ന്യൂഡൽഹി: പൊടി ശല്യം കുറക്കുന്നതിനുള്ള ചട്ടങ്ങൾ ലഘിച്ചതിന്​ വ്യവസായ സംഘടനയായ ഫിക്കിക്ക്​ 20 ലക്ഷം പിഴ. താൻസൻ മാർഗിലെ കെട്ടിടം പൊളിക്കുന്ന സ്ഥലത്ത്​ ചട്ടം ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഡൽഹി സർക്കാർ പിഴ ചുമത്തിയത്​.

15 ദിവസത്തിനകം പിഴത്തുക കെട്ടിവെക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്​. ആൻറി സ്​മോഗ്​ ഗൺ സ്ഥാപിക്കാതെ ഇനി പൊളിക്കൽ നടപടികളുമായി മുന്നോട്ട്​ പോകരുതെന്ന്​ സ്ഥാനത്തിന്​ കർശന നിർദേശവും ഡൽഹി സർക്കാർ നൽകിയിട്ടുണ്ട്​. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്​. ഇതി​െൻറ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.

ഡൽഹിയിൽ 20,000 സ്വകയർ മീറ്ററുള്ള പൊളിക്കുന്ന സ്ഥലങ്ങളിൽ ആൻറി സ്​മോഗ്​ ഗൺ നിർബന്ധമാണ്​. ഇത്തരം സംവിധാനമില്ലാത്ത ആറ്​ സ്ഥലങ്ങൾ ക​ണ്ടെത്തിയിട്ടുണ്ട്​. അതിലൊന്നാണ്​ ഫിക്കിയുടെ ഉടമസ്ഥതയിലുള്ള പ്രദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FICCIDust Control Norms
News Summary - Industrial Body FICCI Fined ₹ 20 Lakh For Violating Dust Control Norms
Next Story