സിന്ധു നദീജല കരാര്‍: നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള കടുത്ത നടപടികളിൽ നിന്ന് ഇന്ത്യ പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ. സിന്ധു നദീതട കരാർ മരവിപ്പിച്ചതടക്കം പാകിസ്താനെതിരായ നീക്കങ്ങൾ തുടരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. പാകിസ്താന്റെ തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം, പാകിസ്താന്‍ പ്രകോപനങ്ങളോട് ഇന്ത്യ പ്രതികരിച്ചത് കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയുമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ പാകിസ്താനിലെ ആരാധനാലയങ്ങള്‍ തകര്‍ത്തു എന്നതുള്‍പ്പെടെ പാകിസ്താന്‍ വ്യാജ പ്രചാരണം നടത്തി.
എന്നാല്‍ ഇന്ത്യ ലക്ഷ്യം വെച്ചത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമെന്നും പാകിസ്താന്‍ പറയുന്നത് നുണയാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ മതേതരരാജ്യമാണെന്നും പ്രതിരോധമന്ത്രാലയം വക്താക്കള്‍ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. കമാന്‍ഡര്‍ രഘു. ആര്‍. നായര്‍, വിങ് കമാന്‍ഡന്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരാണ് വിശദാംശങ്ങൾ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

