Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ദു മല്‍ഹോത്ര...

ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു

text_fields
bookmark_border
ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു
cancel

ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര സുപ്രീം കോതി ജഡ്​ജിയായി ചുമതലയേറ്റു. ഇന്ദു മൽഹോത്രക്കൊപ്പം സുപ്രീം കേടതി ജഡ്​ജിയായി കൊളീജിയം ശിപാർശ ചെയ്​ത ഉത്തരാഖണ്ഡ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ ന്യായാധിപരിൽ അമർഷം പുകയുന്നതിനിടെയാണ്​ ചുമതലയേറ്റത്. ചീഫ് ജസ്റ്റിസ‌് ദീപക് മിശ്രയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 
 
സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമൽഹോത്ര. കഴിഞ്ഞദിവസമാണ് ഇന്ദുമൽഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനിൽ നിന്നുണ്ടായത്. 

സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടി കെ.എം. ജോസഫി​​​​െൻറ പേര്​ കേന്ദ്രസർക്കാർ തിരിച്ചയച്ചിരുന്നു. തുടർന്ന്​, ജോസഫിനെ സുപ്രീം കോടതി ജഡ്​ജിയാക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം ശിപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്ര സത്യപ്രതിജ്​ഞ ചെയ്യരു​െതന്ന്​ ആവശ്യപ്പെട്ട്​ പ്രമുഖ സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ​െജയ്​സിങ്​ രംഗത്തു വന്നിരുന്നു. ഇൗ ആവശ്യമുന്നയിച്ച്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ചിനുമുന്നി​െലത്തി​െയങ്കിലും ആവശ്യം തള്ളുകയായിരുന്നു. കൊളീജിയത്തി​​​​െൻറ ശിപാർശ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാറിന്​ അധികാരമു​ണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

കേന്ദ്രസർക്കാർ തിരിച്ചയച്ച ശിപാർശ ഉചിതമായ രീതിയിൽ കൊളീജിയം പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKM JosephIndu Malhtrasupreme court
News Summary - Indu Malhotra Takes Oath As Supreme Court Judge Amid Row Over Appointments
Next Story