Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതാനുഷ്ഠാനം...

മതാനുഷ്ഠാനം തീരുമാനിക്കേണ്ടത് കോടതിയല്ല: ജ. ഇന്ദു മൽഹോത്ര

text_fields
bookmark_border
മതാനുഷ്ഠാനം തീരുമാനിക്കേണ്ടത് കോടതിയല്ല: ജ. ഇന്ദു മൽഹോത്ര
cancel

ശബരിമലയിലെ സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹരജി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്​. ശബരിമലക്ക്​ മാത്രമല്ല, സ്വന്തമായ വിശ്വാസാചാരങ്ങളും അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളുമുള്ള രാജ്യത്തെ വിവിധ മതങ്ങളുടെ ആരാധനാകേന്ദ്രങ്ങളെയെല്ലാം ബാധിക്കുന്നതാണ്. പ്രകൃതത്തിൽ വേറിട്ടുനിൽക്കുന്നതെന്ന് തോന്നുന്നവയെ എല്ലാം ഇത് ബാധിക്കും. ഒരു മതേതര ജനസമൂഹത്തിൽ അങ്ങേയറ്റം വിശ്വാസപരമായ വിഷയങ്ങളിലും വികാരങ്ങളിലും സാധാരണഗതിയിൽ കോടതികൾ ഇടെപടാൻ പാടില്ല. ഇത്തരം വിഷയങ്ങൾ ഒാരോ മതത്തിനും നിർണായകമായിരിക്കും. ഇത്തരം മതവിഷയങ്ങളിൽ കോടതി ഇടെപടരുത്.

യുക്തി വിചാരം മതവിഷയങ്ങളിലേക്ക് കൊണ്ട് വരേണ്ട. മതാനുഷ്ഠാനങ്ങൾ ആ മതസമൂഹമാണ് തീരുമാനിക്കേണ്ടത്. അല്ലാതെ കോടതിയല്ല. വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾ അനുഷ്ഠിക്കാൻ അനുവാദം നൽകുന്നതാണ് ഭരണഘടനയുടെ ധാർമികത. ഭരണഘടനയുടെ 14ാം അനുഛേദത്തി​​​െൻറ അടിസ്ഥാനത്തിൽ മാത്രം മതാനുഷ്​ഠാനങ്ങൾ പരിശോധിക്കാനാവില്ല. ആരാധനാ സ്ഥലങ്ങൾക്കും ആരാധനാമൂർത്തികൾക്കും ഭരണഘടനയുെട 25ാം അനുഛേദത്തി​​​െൻറ സംരക്ഷണമുണ്ട്.

ശബരിമല ഹരജി കോടതി പരിഗണിക്കാൻ േപാലും പാടില്ലായിരുന്നു. ആ മതത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ നോവനുഭവിക്കുന്ന വ്യക്തി പരാതിയുമായി വരാത്തിടത്തോളം കോടതി ഇടപെടാൻ പാടില്ല. ഹരജിക്കാരിലൊരാളും അയ്യപ്പഭക്തരല്ല. അയ്യപ്പനാക​െട്ട നൈഷ്ഠിക ബ്രഹ്മചാരിയുമാണ്.
വൈവിധ്യമാർന്ന വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ഒരു ബഹുസ്വര സമൂഹത്തിൽ ഏതെങ്കിലും വിഭാഗത്തി​​​െൻറയോ വിശ്വാസി സമൂഹത്തി​​​െൻറയോ മതാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹരജികളെ പ്രോൽസാഹിപ്പിക്കുന്നത് ഇൗ രാജ്യത്തി​​​െൻറ ഭരണഘടനാപരവും മതേതരവുമായ ചട്ടക്കൂടിന് ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കും. ഭരണഘടനയുടെ 14ാം അനുഛേദം അനുവദിക്കുന്ന തുല്യതക്കുള്ള മൗലികാവകാശം പോലെ തന്നെയാണ് ഭരണഘടനയുടെ 25ഉം 26ഉം അനുഛേദങ്ങൾ ഉറപ്പുനൽകുന്ന ആരാധനക്കുള്ള അവകാശവും. മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും യുക്തി നിർണയിക്കുന്നത്​ കോടതിയുടെ അറിവി​​​െൻറ പരിധിക്ക് പുറത്താണ്. അവയെ ഭരണഘടനയുടെ 14ാം അനുഛേദത്തി​​​െൻറ അടിസ്ഥാനത്തിൽ പുനരാലോചനക്ക് വിധേയമാക്കുകയാണിവിടെ ചെയ്തത്.

സതി പോലെ വിനാശകരമായ ഒരു സാമൂഹിക തിന്മയല്ലെങ്കിൽ, ഒരു മതവിശ്വാസത്തി​​​െൻറ ഏതെല്ലാം അനുഷ്ഠാനങ്ങൾ റദ്ദാക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ല, അടിസ്ഥാനപരമായി ഒരു മതാനുഷ്ഠാനം എന്താണെന്ന വിഷയം തീരുമാനിക്കേണ്ടത് ആ മതസമുഹമാണ്. ഒരു ക്ഷേത്രത്തിലെ മൂർത്തിയെ ആരാധിക്കാനുള്ള അവകാശം മൂർത്തിയെക്കുറിച്ചുള്ള വിശ്വാസത്തിന് വിധേയമായിരിക്കണം. ഒരു ഭാഗത്ത് പ്രത്യേക വിശ്വാസ സമൂഹത്തി​​​െൻറ ഭാഗമായി ആ വിശ്വാസത്തി​​​െൻറ ആചാരാനുഷ്ഠാനങ്ങൾ അംഗീകരിച്ച് ആരാധനക്കുള്ള അവകാശം ചോദിക്കുക. മറുഭാഗത്ത് ആ വിശ്വാസി സമൂഹത്തി​​​െൻറ ആചാരാനുഷ്ഠാനം ലിംഗവിവേചനമാണെന്നും പറയുക. ഇതാണ് ശബരിമല കേസിൽ ഹരജിക്കാർ ചെയ്തത്. ഒരു വിഭാഗം കാലങ്ങളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് നേരെ ആ വിശ്വാസം അംഗീകരിക്കാത്തവർ ചോദ്യമുയർത്തുന്നതിനെക്കുറിച്ച് ഇൗ കോടതി തീരുമാനമെടുക്കേണ്ടതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndu MalhotraSabrimala verdict
News Summary - Indu malhotra on sabrimala verdict-India news
Next Story