കേന്ദ്രം അംഗീകരിച്ചു; ഇന്ദു മൽഹോത്ര സുപ്രീം കോടതി ജഡ്ജി
text_fieldsന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ഫയലിൽ കേന്ദ്ര സർക്കാർ ഒപ്പുവെച്ചു. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. സുപ്രീം കോടതി കൊളീജിയം ഇന്ദു മൽഹോത്രക്കൊപ്പം നിർദേശിച്ച ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം ജോസഫിെൻറ ഫയൽ ഇപ്പോഴും കേന്ദ്രത്തിെൻറ പരിഗണനയിലാണ്.
മൂന്നു മാസം മുമ്പാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരങ്ങിയ കൊളീജിയം ഇരുവരുടെയും പേരുകൾ നിർദേശിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ദുവിെൻറ നിയമനത്തിന് പച്ചക്കൊടി നൽകി ഏപ്രിൽ രണ്ടാം വാരം നിയമ മന്ത്രാലയം ഇവരുടെ ഫയൽ വിശദ പരിശോധനക്ക് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. ഇതിെൻറ തുടർച്ചയായാണ് ഒടുവിൽ നിയമനം.
അഭിഭാഷകരായിരിക്കെ സുപ്രീം കോടതി ജഡ്ജിയായി നിയമനം ലഭിക്കുന്ന പ്രഥമ വനിതയാവുകയാണ് ഇന്ദു മൽഹോത്ര. നിലവിൽ ആർ. ഭാനുമതി മാത്രമാണ് സുപ്രീം കോടതിയിലെ വനിത പ്രാതിനിധ്യം. ഇന്ദു മൽഹോത്രക്ക് മുമ്പ് ആറു വനിതകളാണ് സ്വതന്ത്ര ഇന്ത്യയിൽ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. 1989ൽ ജസ്റ്റീസ് ഫാത്തിമ ബീവിയാണ് സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി. ജസ്റ്റീസുമാരായ സുജാത മനോഹർ, റുമ പാൽ, ജ്ഞാൻ സുധ മിശ്ര, രഞ്ജന ദേശായി എന്നിവരാണ് മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
