Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ദ്രാണി പീറ്റർ...

ഇ​ന്ദ്രാണി പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം തേടുന്നു

text_fields
bookmark_border
ഇ​ന്ദ്രാണി പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം തേടുന്നു
cancel

ന്യൂഡൽഹി: ഷീന ബോറ വധക്കേസിൽ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖർജിയും ഭർത്താവ്​ പീറ്റർ മുഖർജിയും വിവാഹ​ മോചനം തേടുന്നു. ജയിലിൽ കഴിയുന്ന ഇന്ദ്രാണി കേസിലെ സഹ പ്രതി കൂടിയായ ആർതർ റോഡ്​ ജയിലിൽ കഴിയുന്ന പീറ്ററിന്​ വിവാഹമോചന​ നോട്ടീസ്​ അയച്ചു. 

അഭിഭാഷകനായ എഡിത്​ ഡേ മുഖാന്തിരം ഏപ്രിൽ 25ന്​ അയച്ച നോട്ടീസിൽ പരസ്​പര സഹകര​ണത്തോടെ പിരിയാനും സാമ്പത്തിക ഒത്തു തീർപ്പുകളിലെത്താനുമാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. സ്​പെയിനിലും ലണ്ടനിലുമുൾപ്പെടെ ദമ്പതികൾക്കുള്ള സ്വത്തുക്കളുടെ ഭാഗം വെക്കൽ, ബാങ്ക്​ നിക്ഷേപങ്ങൾ, മറ്റു നി​േക്ഷപങ്ങൾ എന്നിവയാണ്​ സാമ്പത്തിക ഒത്തുതീർപ്പിൽ ഉൾപ്പെടുന്നത്​.  

2012 ഏപ്രിലിലാണ്​ ഇന്ദ്രാണിയുടെ മുൻ ഭർത്താവിലുള്ള മകൾ ഷീന ബോറ(24) കൊല്ലപ്പെടുന്നത്​. ഷീന സഹോദരിയാ​െണന്നായിരുന്നു ഇന്ദ്രാണി മറ്റുള്ളവർക്ക്​ പരിചയപ്പെടുത്തിയിരുന്നത്​. പീറ്റർ മുഖർജിയുടെ മുൻഭാര്യയിലുണ്ടായ മകൻ രാഹുൽ മുഖർജിയും ഷീനയും പ്രണയത്തിലായിരുന്നു. അമേരിക്കയിലായിരുന്ന ഷീന നാട്ടിൽ വന്നശേഷം തിരികെ പോകാത്തതും ഫോണിൽ ലഭ്യമാകാത്തതും മൂലം ​അദ്ദേഹമാണ്​ ഷീനയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം രംഗത്തു വരുന്നത്​. എന്നാൽ 2015 ആഗസ്​തിൽ ഇന്ദ്രാണിയുടെ ഡ്രൈവറെ മറ്റൊരു കേസിൽ പൊലീസ്​ പിടികൂടിയപ്പോഴാണ്​ കൊലപാതകം പുറംലോകമറിയുന്നത്​. 

പിന്നീട്​ ഇന്ദ്രാണിയെയും മുൻ ഭർത്താവ്​ സഞ്​ജീവ്​ ഖന്നയെയും പൊലീസ്​ പിടികൂടി.  ഒടുവിൽ കൊലപാതക ഗൂഢാലോചനയിൽ പങ്കാളിയാണെന്ന്​ കണ്ട്​ നിലവിലെ ഭർത്താവ്​ പീറ്റർ മുർജിയെയും പിടികൂടുകയായിരുന്നു. സാമ്പത്തിക തർക്കമാണ്​ കൊലപാതകത്തിന്​ പിന്നിലെന്നാണ്​ കേസ്​ അന്വേഷിക്കുന്ന സി.ബി.​െഎയുടെ നിഗമനം​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheena bora caseIndrani Mukerjeadivorcemalayalam newsPeterIndia News.
News Summary - Indrani Mukerjea to end 16-year marriage with Peter -India News
Next Story