ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം; ഒന്നാം സ്ഥാനം എട്ടാം തവണയും ഇന്ദോറിന്, രണ്ടാം സ്ഥാനം സൂറത്തിന്
text_fieldsന്യൂഡൽഹി: സ്വഛ് ഭാരത് സർവേക്ഷൻ 2024-25 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്ദോറിനെ തിരഞ്ഞെടുത്തു. തുടർച്ചയായ എട്ടാം തവണയാണ് ഇന്ദോർ ഈ പദവിക്കർഹമാകുന്നത്. രണ്ടാം സ്ഥാനത്ത് സൂറത്തും മൂന്നാം സ്ഥാനത്ത് നവി മുംബൈയുമാണ്. പുരസ്കാരങ്ങൾ പ്രസിഡന്‍റ് ദ്രൗപതി മുർമു ഇന്ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
സൂപ്പർ സ്വഛ് ലീഗ് കാറ്റഗറിയിലാണ് ഗുജറാത്തിലെ സൂറത്ത് രണ്ടാം സ്ഥാനത്തെത്തിയത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അഹമദാബാദ് ഇന്ത്യയിലെ ഏറ്റവും വലിയ വൃത്തിയുള്ള നഗരമായി പ്രഖ്യാപിക്കപ്പെട്ടു( 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യ). പുരസ്കാരം ഏറ്റു വാങ്ങിയ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാങ്വി ഇത് ഗുജറാത്തിലെ ജനങ്ങളുടെ നേട്ടമാണെന്ന് പറയുകയും നന്ദി അറിയിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുചിത്വ നഗര സർവെ ആയാണ് 2024-25ലെ സ്വഛ് ഭാരത് സർവേക്ഷൻ കണക്കാക്കപ്പെടുന്നത്. രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തവണ നാലു കാറ്റഗറികളിലായാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. സൂപ്പർ സ്വഛ് ലീഗ് ഭാരത്, 5 ജനസംഖ്യാ വിഭാഗത്തിലായി ഏറ്റവും വൃത്തിയുള്ള 3 നഗരങ്ങൾ, ഗംഗാ ടൗൺ, കന്‍റോൺമെന്‍റ് ബോർഡ്സ്, സഫായ് മിത്ര സുരക്ഷാ, മഹാകുംഭ് എന്നിങ്ങനെയുള്ള സ്പെഷൽ കാറ്റഗറി, സംസ്ഥാന തല പുരസ്കാരം. 2016ൽ 73 അർബൻ ലോക്കൽ ബോഡികളുമായി തുടങ്ങിയ സ്വഛ് ഭാരത് സർവേക്ഷൻ പദ്ധതിയിൽ ഇന്ന് 4500 നഗരങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

