Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഗമില്ലെന്ന്​...

രോഗമില്ലെന്ന്​ അവകാശപ്പെട്ടുള്ള വിഡിയോ സന്ദേശത്തിന്​ പിന്നാലെ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
രോഗമില്ലെന്ന്​ അവകാശപ്പെട്ടുള്ള വിഡിയോ സന്ദേശത്തിന്​ പിന്നാലെ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ്​ 19 പോസിറ്റീവായ ഡോക്​ടർ മരിച്ചു. 62കാരനായ ഡോ. ശത്രുഘൻ പഞ്ച്വനിയാണ്​ മ രിച്ചത്​. ഇതോടെ ഇൻഡോർ നഗരത്തിൽ​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 23 ആയി.

നാല്​ ദിവസങ്ങൾക്ക്​ മുമ്പാണ ്​ ഡോ. ശത്രുഘൻ പഞ്ച്വനിക്ക്​ കോവിഡ്​ വൈറസ്​ ബാധയേറ്റതെന്ന്​ ഒരു സർക്കാർ ആശുപത്രിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അധികം വൈകാതെ അദ്ദേഹം ഒരു വിഡിയോ സന്ദേശം പുറത്തു വിടുകയും തനിക്ക്​ രോഗമില്ലെന്ന്​ അവകാശപ്പെടുകയും ചെയ്​തിരുന്നു.

എന്നാൽ, മരിച്ച ഡോക്​ടർ ചികിത്സയുടെ ഭാഗമായി കോവിഡ്​ രോഗിയുമായി അടുത്തിടപഴകിയിരുന്നതായി ഇൻഡോറിലെ ചീഫ്​ മെഡിക്കൽ ഹെൽത്ത്​ ഒാഫീസർ ഡോ. പ്രവീൺ ജാധിയ പറഞ്ഞു. നിലവിൽ രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്​ 62കാരനായ ശത്രുഘൻ പഞ്ച്വനി മരണത്തിന്​ കീഴടങ്ങിയത്​.

ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ട്​ പ്രകാരം ഇൻഡോറിൽ നിലവിൽ 213 പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. മധ്യപ്രദേശിലെ കോവിഡ്​ ഹോട്​സ്​പോട്ടാണ്​ ഇൻഡോറിപ്പോൾ. സംസ്ഥാനത്ത്​ ആകെ 411 കേസുകളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshindoreindia newscovid 19
News Summary - Indore Doctor, 62, Dies Due To COVID-19-india news
Next Story