തുടർച്ചയായ ഏഴാം തവണയും ഇന്ത്യയിലെ വൃത്തിയുള്ള നഗരമായി ഇൻഡോർ; നേട്ടം ഭഗവാൻ രാമന് സമർപ്പിച്ച് മേയർ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇൻഡോർ. തുടർച്ചയായ ഏഴാം തവണയാണ് മധ്യപ്രദേശിന്‍റെ വ്യാവസായിക തലസ്ഥാനമായ ഇൻഡോറിനെ വൃത്തിയുള്ള നഗരമായി കേന്ദ്ര സർക്കാർ തെരഞ്ഞെടുക്കുന്നത്.
ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പുരസ്കാരം ഏറ്റുവാങ്ങി. ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇൻഡോറിലെ ജനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വൃത്തി എന്നത് ഇൻഡോറിലെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ ഈ നേട്ടം ഭഗവാൻ രാമന് സമർപ്പിച്ചു.
വൃത്തിയുടെ കാര്യത്തിൽ ഇന്ത്യക്കു മാത്രമല്ല, ലോകത്തിനു തന്നെ ഇൻഡോർ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ഷിക ശുചിത്വ സർവേയിൽ വിവിധ വിഭാഗങ്ങളിലായി 4,400 നഗരങ്ങളാണ് പുരസ്കാരത്തിനായി മത്സരിച്ചത്. ഓരോ സാമ്പത്തിക വര്‍ഷവും കോടികളാണ് മാലിന്യ സംസ്കരണത്തിലൂടെ ഇൻഡോര്‍ നഗരസഭ സ്വന്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

