Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right100 രൂപ കൈക്കൂലി...

100 രൂപ കൈക്കൂലി നൽകിയില്ല; 14കാരൻെറ മുട്ടവണ്ടി മറിച്ചിട്ട്​ പൊലീസുകാരൻ

text_fields
bookmark_border
egg-cart
cancel

ഇ​​​ന്ദോർ: കോവിഡ്​ 19നെ തുടർന്ന്​ രാജ്യത്ത്​ ഏർപ്പെടുത്തിയ ലോക്​ഡൗൺ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക്​ സൃഷ്​ടിച്ച വെല്ലുവിളി ചില്ലറയല്ല. തൊഴിൽ നഷ്​ടമായ പലരും സ്വന്തം കുടുംബം പോറ്റുന്നതിനായി പച്ചക്കറി, മീൻ കച്ചവടത്തിലേക്ക്​ തിരിഞ്ഞിരുന്നു. എന്നാൽ, നിത്യജീവിതത്തിനായി കച്ചവടം നടത്തുന്നവരെ അധികാരികൾ തന്നെ ദ്രോഹിക്കുന്ന പല സംഭവങ്ങളും രാജ്യത്തിൻെറ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട്​ ചെയ്യുകയാണ്​. ഇത്തരമൊരു സംഭവമാണ്​ മധ്യപ്രദേശിലെ ഇന്ദോറിലുണ്ടായത്​. 

മുട്ടവിൽപന നടത്തുകയായിരുന്ന 14കാരൻെറ ഉന്തുവണ്ടി 100 രൂപ കൈക്കൂലി നൽകാത്തതിന്​ ഒരു പൊലീസുകാരൻ മറിച്ചിടുകയായിരുന്നു. റോഡിൽ നിന്ന്​ ഉന്തുവണ്ടി മാറ്റണമെന്നും അല്ലെങ്കിൽ 100 രൂപ തരണമെന്നുമായിരുന്നു പൊലീസുകാരുടെ ആവശ്യം. എന്നാൽ, കൈക്കൂലി നൽകാൻ തയാറാകാതിരുന്നതോടെ പൊലീസ്​ വണ്ടി മറിച്ചിട്ടു. സംഭവത്തിൻെറ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇന്ദോറിലെ പ്രാദേശിക ഭരണകൂടത്തിനെതിരെ കനത്ത പ്രതിഷേധമാണ്​ ഉയരുന്നത്​.

നേരത്തെ, കോവിഡ്​ പടരുന്നത്​ തടയാൻ കടകൾ പ്ര​വർത്തിക്കുന്നതിന്​ പുതിയ സംവിധാനം ഇ​​ന്ദോർ ഭരണകൂടം നടപ്പാക്കിയിരുന്നു. വലത്​ വശത്തെ കടകൾ ഒരു ദിവസവും ഇടത്​ ഭാഗത്തേത്​ മറ്റൊരു ദിവസുമായി ഒന്നിടവിട്ട ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനായിരുന്നു അധികൃതർ നിർദേശം നൽകിയത്​. എന്നാൽ, ഇതിനെതിരെ പ്രാദേശിക ബി.ജെ.പി നേതൃത്വത്തിൽ നിന്ന്​ തന്നെ എതിർപ്പുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid lockdown
News Summary - Indore: 14-year-old refuses to pay Rs 100 bribe, civic body officials overturn his cart-India news
Next Story