`ഭാരത് മാതാ കീ ജയ്'; ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ ഇന്ത‍്യന്‍ പ്രധാനമന്ത്രിക്ക് സ്വീകരണുമായി ഇന്തോനേഷ‍്യന്‍ പ്രസിഡന്‍റ്
text_fieldsനരേന്ദ്ര മോദിയെ സ്വീകരിക്കുന്ന ഇന്തോനേഷ‍്യന്‍ പ്രസിഡന്‍റ് പ്രബാവോ സുബിയാന്തോ, വ്യോമാതിർത്തി പ്രവേശിച്ചപ്പോൾ ഇന്ത‍്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തെ അനുഗമിക്കുന്ന ഇന്തോനേഷ‍്യന്‍ യുദ്ധവിമാനങ്ങൾ
ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഇന്തോനേഷ്യയിലെത്തി. തിങ്കളാഴ്ച ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ത്യൻ സമൂഹം `ഭാരത് മാതാ കീ ജയ്', `മോദി, മോദി' എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് നരേന്ദ്ര മോദിയെ ഇന്തോനേഷ‍്യന്‍ പ്രസിഡന്‍റ് വരവേറ്റത്. ഇതോടൊപ്പം വിമാനത്താവളത്തിൽ വെച്ച് പരമ്പരാഗത ഇന്തോനേഷ്യൻ കലാരൂപങ്ങളും ഇന്ത‍്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഒരുക്കിയിരുന്നു. സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വിമാനം വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ മുതൽ ഇന്തോനേഷ‍്യന്‍ യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തെ അനുഗമിച്ചിരുന്നു.
`2018-ലെ എന്റെ ആദ്യ സന്ദർശനത്തിനിടെ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്ര പങ്കാളിത്തത്തിലേക്ക്'ഉയർത്തിയിരുന്നു' സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ബന്ധം ദൃഢമായ ശേഷമുള്ള തന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിതെന്ന് മോദി വ്യക്തമാക്കി. 2025ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് പ്രബോവോ ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം . `ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ശക്തമായ സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധമാണുള്ളത്. എന്റെ ഈ സന്ദർശനം നമ്മുടെ ബഹുമുഖ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളും കൂടുതൽ ആഴത്തിലാക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കും. കൂടാതെ പ്രസിഡന്റ് പ്രബോവോയ്‌ക്കൊപ്പം യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയവും സന്ദർശിക്കും. ഇന്തോനേഷ്യയിലെ സന്ദർശനത്തിന് ശേഷം മോദി മെൽബണിലേക്ക് തിരിക്കും. തുടർന്ന് സന്ദർശനത്തിന്റെ അവസാന ഘട്ടത്തിനായി അദ്ദേഹം ഓക്‌ലാൻഡിലേക്ക് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

