Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമേഷ്യക്ക്...

പശ്ചിമേഷ്യക്ക് ജീവകാരുണ്യ സഹായത്തിന് ​ഇന്തോനേഷ്യ

text_fields
bookmark_border
indonesia-helping aid
cancel
camera_alt

‘പി20’ ​സ​മ്മേ​ള​ന വി​ഷ​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ച

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ള സം​സാ​രി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: യു​ദ്ധ​ത്തി​ൽ കു​ടു​ങ്ങി​യ പ​ശ്ചി​മേ​ഷ്യ​യി​ലെ മ​നു​ഷ്യ​ർ​ക്ക് ജീ​വ​കാ​രു​ണ്യ സ​ഹാ​യ​​മെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ൽ സ​മാ​പി​ച്ച ജി20 ​രാ​ജ്യ​ങ്ങ​ളി​ലെ സ്പീ​ക്ക​ർ​മാ​രു​ടെ സ​മ്മേ​ള​ന​മാ​യ ‘പി20’​യി​ൽ ഇ​ന്തോ​നേ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചാ​ണ് ഇ​ന്തോ​നേ​ഷ്യ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം സ​മ്മേ​ള​ന​ത്തി​ലു​ന്ന​യി​ച്ച​ത്. അ​തേ​സ​മ​യം, ഏ​തു ത​ര​ത്തി​ലു​ള്ള ഭീ​ക​ര​വാ​ദ​ത്തെ​യും ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ഇ​സ്രാ​യേ​ലി​നെ​യും ഹ​മാ​സി​നെ​യും പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു ഇ​​​ന്തോ​നേ​ഷ്യ പ​ശ്ചി​മേ​ഷ്യ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ലേ​ക്ക് സ​മ്മേ​ള​ന​ത്തി​ന്റെ ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്. ഭീ​ക​ര​ത സ​മാ​ധാ​ന​ത്തി​നും വി​ക​സ​ന​ത്തി​നും ത​ട​സ്സ​മാ​ണെ​ന്ന് ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ട്ടാ​യ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ലൂ​ടെ ഭീ​ക​ര​ത​യു​ടെ എ​ല്ലാ ഉ​റ​വി​ട​ങ്ങ​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ ആ​ഹ്വാ​നം ചെ​യ്തു.

ജി20 ​ഉ​ച്ച​കോ​ടി​യി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അം​ഗ​രാ​ജ്യ​ങ്ങ​ൾ നി​യ​മ​പ്രാ​ബ​ല്യം ന​ൽ​കു​ന്ന​ത് പാ​ർ​ല​മെ​ന്റു​ക​ളാ​യ​തു​കൊ​ണ്ടാ​ണ് ‘പി20’ ​സ​മ്മേ​ള​ന​ത്തി​ന് പ്രാ​ധാ​ന്യ​മേ​റു​ന്ന​തെ​ന്ന് ഞാ​യ​റാ​ഴ്ച വി​ളി​ച്ചു​​ചേ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ള വ്യ​ക്ത​മാ​ക്കി.

അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​മ​ല്ലാ​ത്ത മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്റു​ക​ൾ ച​ർ​ച്ച ചെ​യ്യ​രു​തെ​ന്ന് ജി20 ​രാ​ജ്യ​ങ്ങ​ളി​ലെ സ്പീ​ക്ക​ർ​മാ​ർ സ​മ​വാ​യ​ത്തി​ലെ​ത്തി. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​ടെ​യും സ​മ​വാ​യ​ത്തോ​ടെ സം​യു​ക്ത പ്ര​സ്താ​വ​ന ഇ​റ​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യി ക​രു​തു​ന്നു.

നി​ർ​മി​ത ബു​ദ്ധി സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും അം​ഗ​രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​ന​ത്തി​ലെ സ്ത്രീ​സ​മ​ത്വ ച​ർ​ച്ച സാ​ർ​ഥ​ക​മാ​യി​രു​ന്നു. സ​മ്മേ​ള​നം ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച​തി​ന് സ്പീ​ക്ക​ർ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

പി20 ​വേ​ദി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കാ​നാ​കാ​ത്ത​തു​കൊ​ണ്ടാ​ണ് പ്ര​ത്യേ​ക വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ച​തെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു. ജി20 ​രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മെ പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​ത​ട​ക്കം 29 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സ്പീ​ക്ക​ർ​മാ​രും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​മാ​രും ചെ​യ​ർ​പേ​ഴ്സ​ന്മാ​രു​മാ​യി 37 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndonesiaIsrael Palestine ConflictHelping aid
News Summary - Indonesia for helping aid to West Asia
Next Story