ഇന്ദിര ഗാന്ധി സമാധാന പുരസ്കാരം ഗ്രാക്കാ മാഷേലിന്
text_fieldsന്യൂഡൽഹി: നിരായുധീകരണത്തിനും വികസനത്തിനുമുള്ള 2025ലെ ഇന്ദിര ഗാന്ധി സമാധാന പുരസ്കാരം മൊസാംബിക്കിലെ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഗ്രാക്കാ മാഷേലിന്.
വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സാമ്പത്തിക ശാക്തീകരണം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ അധ്യക്ഷനായ അന്താരാഷ്ട്ര ജൂറി പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ഇന്ദിര ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. ഒരു കോടി രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം.
സ്വയം ഭരണത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടത്തിെന്റ മുന്നണിപ്പോരാളിയാണ് ഗ്രാക്ക മാഷേലെന്ന് ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. 1945 ഒക്ടോബർ 17ന് ജനിച്ച ഇവർ മെതഡിസ്റ്റ് മിഷൻ സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് , ലിസ്ബൺ യൂനിവേഴ്സിറ്റിയിൽ ജർമൻ പഠനത്തിന് സ്കോളർഷിപ് ലഭിച്ചു. 1973ൽ മൊസാംബിക്കിൽ തിരിച്ചെത്തി മൊസാംബിക്കൻ ലിബറേഷൻ ഫ്രണ്ടിൽ ചേർന്ന് രാജ്യത്തിെന്റ സ്വാതന്ത്ര്യത്തിനായി പോരാടി. 1975ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ആദ്യ വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

