മുംബൈ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അധോലോക രാജാവ് കരിം ലാലയെ സന്ദർശിച്ചിരുന്നെന്ന് ശിവസേന എം.പി സഞ്ജയ ് റാവത്ത് പരാമർശിച്ചതിൻെറ വിവാദം കെട്ടടങ്ങിയപ്പോഴേക്കും ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻകാല മാ ധ്യമപ്രവർത്തകൻ രംഗത്ത്.
ഇന്ദിര ഗാന്ധി ഒരിക്കൽ മാത്രം കരിം ലാലയെ കണ്ടു എന്നും അതിന് നിമിത്തമായത് ബോളിവ ുഡ് ആണെന്നും ചിത്രം സഹിതം വെളിപ്പെടുത്തിയത് മുതിർന്ന മാധ്യമ പ്രവർത്തകൻ ബൽജീത് പർമർ ആണ്. കരിം ലാല േബാംബെ അധോലോകം അടക്കി വാണിരുന്ന 1940-80 കാലഘട്ടത്തിൽ ക്രൈം ജേർണലിസ്റ്റ് ആയിരുന്നു ബൽജീത്. പത്മഭൂഷൺ ജേതാവ് ഹൃദയ് നാഥ് ഛധോപാഥ്യക്കും കരിം ലാലക്കുമൊപ്പം ഇന്ദിര നിൽക്കുന്ന ചിത്രമാണ് ബൽജീത് പുറത്തുവിട്ടത്.
1973ൽ മുൻകാല നടനായ ഹൃദയ്നാഥ് പത്മഭൂഷൻ സ്വീകരിക്കുന്ന ചടങ്ങിൽ വെച്ചാണ് അദ്ദേഹം ഇന്ദിര ഗാന്ധിക്ക് കരിം ലാലയെ പരിചയപ്പെടുത്തിയത്. പരമ്പരാഗത പഠാണി വേഷവിധാനത്തിൽ നിൽക്കുന്ന കരിം ലാലയെ ഇന്ത്യയിലെ പഠാണികളുടെ നേതാവ് എന്ന നിലക്കാണ് ഹൃദയ്നാഥ് ഇന്ദിരക്ക് പരിചയപ്പെടുത്തിയത്. കരിം ലാല തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ബൽജീത് വിശദീകരിക്കുന്നു.
‘ഒരിക്കൽ ഞാൻ കരിം ലാലയുടെ ഡോംഗ്രിയിലെ ഓഫിസിൽ പോയിരുന്നു. അവിടെ വെച്ച് അദ്ദേഹം ബോളിവുഡിലെ പ്രമുഖർക്കൊപ്പം നിൽക്കുന്ന ഫോട്ടോകളടങ്ങിയ വലിയ ആൽബം എന്നെ കാണിച്ചു. അതിനുള്ളിലാണ് ഞാൻ അദ്ദേഹവും ഇന്ദിരയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടത്. ഇതേക്കുറിച്ച് ചോദിച്ചപ്പോളാണ് പത്മ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാൻ പോയതും ഇന്ദിരയെ പരിചയപ്പെട്ടതും കരിം ലാല പറയുന്നത്’ -ബൽജീത് വിശദീകരിച്ചു. മുംബൈയിൽ വരുേമ്പാൾ തന്നെ സന്ദർശിക്കണമെന്ന് അന്ന് ഇന്ദിരയോട് പറഞ്ഞെങ്കിലും പിന്നീട് കൂടിക്കാഴ്ച ഉണ്ടായില്ലെന്ന് കരിം ലാല വ്യക്തമാക്കിയെന്നും ബൽജീത് ഓർത്തെടുക്കുന്നു.
ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും കരിം ലാല സിനിമ കാണുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥലത്ത് തന്നെ മൂന്ന് മണിക്കൂറോളം ഇരിക്കാൻ സമയം സമയവും താൽപര്യവും ഇല്ലാത്തതിനാലായിരുന്നു ഇത്. അടിയന്തരാവസ്ഥ കാലത്ത് ഹാജി മസ്താനെ പോലുള്ള അധോലോക നേതാക്കൾ ജയിലിൽ പോയപ്പോൾ കരിം ലാലയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇത് കരിം ലാലക്ക് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം മൂലമാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.
ഇന്ദിര കരിം ലാലയെ കാണാൻ പതിവായി മുംബൈയിൽ എത്തുമായിരുന്നെന്ന സഞ്ജയ് റാവത്തിൻെറ കഴിഞ്ഞ ദിവസത്തെ പരാമർശം ഈ ആരോപണം ശക്തിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തിയെങ്കിലും കോൺഗ്രസിൻെറ ശക്തമായ എതിർപ്പിനെ തുടർന്ന് റാവത്ത് പരാമർശം പിൻവലിച്ചിരുന്നു. വെള്ളിയാഴ്ച മുഖപത്രമായ ‘സാമ്ന’യിലെ ലേഖനത്തിലും ഇന്ദിരയെ അനുകൂലിച്ച് ശിവസേന രംഗത്തെത്തി.
വിവിധ മേഖലകളിലുള്ള നേതാക്കളുമായി ഇന്ദിര കൂടിക്കാഴ്ച നടത്തിയത് വിവാദമാക്കേണ്ടയെന്നും പല പ്രശ്നങ്ങളും പരിഹരിക്കാൻ പ്രധാനമന്ത്രി എന്ന നിലക്ക് അവർക്ക് ഇടപെടേണ്ടി വരുമായിരുന്നെന്നും ലേഖനത്തിൽ പറയുന്നു. കരിം ലാലക്ക് നിരവധി നേതാക്കളുമായി ബന്ധമുണ്ടായിരുന്നെന്നും ലേഖനത്തിലുണ്ട്. 60കളിൽ ആഗോളാടിസ്ഥാനത്തിൽ പഠാണികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകളുടെ ഭാഗമായി ഖാൻ അബ്ദുൽ ഗാഫർ ഖാനിൻെറ ‘ഖുദായി ഖിദ്മത്ഗർ’ എന്ന സംഘടനയുമായി കരിം ലാല യോജിച്ച് പ്രവർത്തിച്ചിരുന്നെന്നും ലേഖനത്തിൽ പറയുന്നു.