മുംബൈ: അധോലോക നേതാവ് കരിം ലാലയെ കാണാൻ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പലതവണ മുംബ ൈയിൽ വന്നതായി ശിവസേന നേതാവും ‘സാമ്ന’യുടെ പത്രാധിപരുമായ സഞ്ജയ് റാവുത്ത്. ഒരു ക ാലത്ത് പൊലീസ് മേധാവികളെയും വകുപ്പുതല സെക്രട്ടറിമാരെയും നിശ്ചയിച്ചത് അധോലോകമായിരുന്നു -അദ്ദേഹം വെളിപ്പെടുത്തി. മറാത്തി മാധ്യമ ഗ്രൂപ്പായ ‘ലോക്സത്ത’യുടെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു റാവുത്ത്.
പത്രപ്രവർത്തനത്തിെൻറ തുടക്കകാലവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുേമ്പാഴാണ് കരിം ലാലയെ തേടി ഇന്ദിരയുടെ വരവ് അദ്ദേഹം വെളിപ്പെടുത്തിയത്. കരിം ലാലയുടെ തട്ടകമായ പൈഥുണിയിൽ ചെന്നാണത്രെ ഇന്ദിര കണ്ടിരുന്നത്.
അറുപതുകൾ മുതൽ എൺപതുകൾ വരെ അധോലോക നായകനായി നിറഞ്ഞുനിന്ന കരിം ലാല 2002ലാണ് മരിച്ചത്.മറ്റൊരു അധോലോക നേതാവായ ഹാജി മസ്താൻ പതിവായി സെക്രേട്ടറിയറ്റിൽ വരാറുണ്ടായിരുന്നുവെന്നും അപ്പോൾ ഉദ്യോഗസ്ഥരും മറ്റും കാണാൻ ഒാടിച്ചെല്ലാറുണ്ടായിരുന്നുവെന്നും റാവുത്ത് പറഞ്ഞു.
ദാവൂദ് ഇബ്രാഹിം അടക്കം അധോലോക നേതാക്കളുടെ ഫോട്ടോ എടുത്തതായും ഒരിക്കൽ ദാവൂദിനെ ശാസിച്ചതായും റാവുത്ത് പറഞ്ഞു.