Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴക്ക്

text_fields
bookmark_border
IndiGo flight
cancel
Listen to this Article

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. കൊൽക്കത്തയിലേക്ക് സർവീസ് നടത്തുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് പരിക്കില്ല.

ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ ഒരു വശത്തെ ടയറുകൾ തെന്നിമാറി റൺവേക്ക് സമീപത്തെ ചെളിയിൽ പുതഞ്ഞു പോവുകയായിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.

വിമാനത്തിൽ 98 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IndiGo's Assam-Kolkata flight cancelled after plane's wheels stuck in outfield
Next Story