Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പശ്ചിമേഷ്യയിൽ കുടുങ്ങിയവരെ കൊണ്ടുവരാൻ ഇൻഡിഗോയുടെ 97 വിമാനങ്ങൾ
text_fieldsbookmark_border
ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഇൻഡിഗോയുടെ 97 വിമാനങ്ങൾ സർവീസ് നടത്തും. കേരള, സൗദി അറേബ്യ, ദോഹ, കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുകയെന്ന് ഇൻഡിഗോ വാർത്താകുറിപ്പിൽ അറിയിച്ചു.
സൗദിയിൽ നിന്ന് 36ഉം ദോഹയിൽ നിന്ന് 28ഉം കുവൈത്തിൽ നിന്ന് 23ഉം മസ്കത്തിൽ നിന്ന് 10ഉം വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തും. പശ്ചിമേഷ്യയിൽ കുടുങ്ങിയവരെ തിരികെ കൊണ്ടു വരുന്ന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാറിനെ സഹായിക്കുകയാണ് ഇൻഡിഗോ ചെയ്യുന്നതെന്ന് സി.ഇ.ഒ റോണോജോയി ദത്ത വ്യക്തമാക്കി.
സ്വകാര്യ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകിയ 180 വിമാനങ്ങളിൽ പകുതിയോളം ഇൻഡിഗോക്ക് ആണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഒഴിപ്പിക്കലിനാണ് ഉപയോഗിക്കുന്നത്.
Next Story
