Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിൽ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ആരംഭിച്ച് ഇൻഡിഗോ

text_fields
bookmark_border
ഹൈദരാബാദിൽ നിന്ന് മദീനയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ആരംഭിച്ച് ഇൻഡിഗോ
cancel

ഹൈദരാബാദ്: എല്ലാവരുടെയും പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി എയർലൈനായ ഇൻഡിഗോ ഹൈദരാബാദിൽ നിന്ന് മദീനയിലേക്ക് നേരിട്ട് ഉള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇൻഡിഗോയുടെ മുപ്പത്തിയെട്ടാമത്തെ അന്താരാഷ്ട സർവീസാണ് ഇത്. തിങ്കൾ,വ്യാഴം,ശനി തുടങ്ങി മൂന്ന് ദിവസമാണ് സർവീസ്. ഏകദേശം 5 മണിക്കൂറും 47 മിനിട്ട് കൊണ്ട് ഹൈദരാബാദിൽ നിന്ന് മദീനയിൽ എത്താൻ സാധിക്കും.

ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള മതപരവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

ഹൈദരാബാദിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പ്രതിദിനം 190ലധികം സേവനങ്ങളുള്ള ഇൻഡിഗോ ഇപ്പോൾ റിയാദ്, ദമ്മാം, ജിദ്ദ, മദീന എന്നിവയുൾപ്പെടെ സൗദി അറേബ്യയിലേക്ക് ആഴ്ചയിൽ 100ലധികം വിമാന സർവീസുകൾ നടത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IndiGo launches direct flights from Hyderabad to Madinah
Next Story