യാത്രക്കാരന് കോവിഡ്: ഇൻഡിഗോ വിമാന ജീവനക്കാർ ക്വാറൻറീനിൽ
text_fieldsചെന്നൈ: മേയ് 25ന് ൈവകീട്ട് ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലെത്തിയ ഇൻഡിഗോ 6-ഇ 381 വിമാനത്തിലെ 24കാരനായ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിമാനജീവനക്കാരെ 14 ദിവസത്തെ ക്വാറൻറീനിലാക്കി. ഇക്കാര്യം ഇൻഡിഗോ കമ്പനിയാണ് അറിയിച്ചത്.
വിമാനത്തിലെ യാത്രക്കാരായ 93 പേരോടും നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവിസ് തുടങ്ങിയത്. അതിനിടെ, ചെന്നൈ സ്റ്റാൻലി ഗവ. ആശുപത്രിയിൽ കോവിഡ് രോഗി കുളിമുറിയിലെ ഗ്രില്ലിൽ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച ചെന്നൈ സ്വദേശിയായ മണിയെന്ന 50കാരനാണ് ജീവനൊടുക്കിയത്.
ബുധനാഴ്ച ചെന്നൈ ഒാമന്തൂർ എസ്റ്റേറ്റ് ഗവ. മൾട്ടി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 57കാരനായ കോവിഡ് രോഗിയും ബാത്റൂമിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചു. ഹൈകോടതി വക്കീൽ ഗുമസ്തനായ ഇദ്ദേഹം പരിശോധനഫലം പോസിറ്റിവായതോടെ വിഷാദത്തിലായിരുന്നു.
