Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right14 യാത്രക്കാരെ...

14 യാത്രക്കാരെ എയർപോർട്ടിലിരുത്തി വിമാനം നേരത്തേ പുറപ്പെട്ടു

text_fields
bookmark_border
14 യാത്രക്കാരെ എയർപോർട്ടിലിരുത്തി വിമാനം നേരത്തേ പുറപ്പെട്ടു
cancel

മുംബൈ: പതിവിന് വിപരീതമായി ഇൻഡിഗോയുടെ ഗോവ- ഹൈദരാബാദ് വിമാനം നേരത്തേ പുറപ്പെട്ടെന്ന പരാതിയുമായി യാത്രാക്കാർ. ബോർഡിങ് പാസ് ലഭിച്ച 14 യാത്രാക്കാർക്കാണ് നേരത്തേ പുറപ്പെട്ടതിനാൽ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയാതിരുന്നത്. 

ഗോവയിൽ നിന്ന് 10.50ന് പോകേണ്ടിയിരുന്ന വിമാനം 25 മിനിറ്റ് നേരത്തേയാണ് മുന്നറിയിപ്പ് പോലും നൽകാതെ പുറപ്പെട്ടതെന്ന്  യാത്രക്കാർ പറയുന്നു. ബോർഡിങ്ങ് പാസ് എടുത്ത യാത്രക്കാർ വിമാനത്താവളത്തിൽ ഉള്ളപ്പോഴാണ് ഇവരെക്കൂടാതെ വിമാനം പുറപ്പെട്ടത്. 

ഹൈദരാബാദിൽ 12.05ന് എത്തേണ്ടിയിരുന്ന വിമാനം 11.40ന് തന്നെ എത്തി. എന്നാൽ 10.25നാണ് ബോർഡിങ് ഗേറ്റ് അടച്ചതെന്നും 10.33ന് മാത്രമാണ് യാത്രക്കാർ  ഗേറ്റിൽ എത്തിയതെന്നുമാണ് ഇൻഡിഗോ അധികൃതർ നൽകുന്ന വിശദീകരണം. 

യാത്രക്കാരെ രാവിലത്തെ ഫ്ളൈറ്റിൽ ഹൈദരാബാദിൽ എത്തിച്ചതായും ഇൻഡിഗോ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigo flightMALAYALM NEWSflight departs early
News Summary - Indigo Goa-Hyderabad flight departs 'early', leaves 14 passengers behind-India news
Next Story