വീണ്ടും തകരാർ; രണ്ട് ഇൻഡിഗോ വിമാനങ്ങൾ തിരിച്ചിറക്കി
text_fieldsമുംബൈ: സാേങ്കതികപ്രശ്നങ്ങൾ കാരണം രണ്ട് ഇൻഡിഗോ ബജറ്റ് വിമാനങ്ങൾ വീണ്ടും യാത്രയവസാനിപ്പിച്ച് താഴെയിറക്കി. റാഞ്ചിയിലെയും അസമിലെ ദിബ്രുഗഢിലെയും നിയോ എ320 വിമാനങ്ങളാണ് തകരാറുകാരണം താഴെയിറക്കിയത്. റാഞ്ചിയിേലത് ഒായിൽ ചോർച്ച കാരണവും ദിബ്രുഗഢിേലത് മുന്നറിയിപ്പ് സിഗ്നലുകൾ പ്രവർത്തിക്കാതായതോടെയുമാണ് താഴെയിറക്കിയത്. കേടുപാടുകൾ പരിഹരിച്ച് വിമാനങ്ങൾ വീണ്ടും സർവിസ് നടത്തിയതായി ഇൻഡിഗോ അറിയിച്ചു.
നേരേത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പത്തോളം എ320 നിയോ വിമാനങ്ങൾ വിവിധ പ്രശ്നങ്ങൾ കാരണം അടിയന്തരമായി താഴെയിറക്കിയിരുന്നു. സർവിസിൽ നിന്ന് രണ്ടുവിമാനങ്ങളെ പിൻവലിച്ചതായി ഇൻഡിഗോ നേരേത്ത അറിയിക്കുകയും ചെയ്തിരുന്നു.
