ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
text_fieldsമുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്നും ലക്നോയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി. പറ ന്നുയർന്ന വിമാനം ഭീഷണിയെ തുടർന്ന് ലാൻറ് ചെയ്യാനായി ഒറ്റപ്പെട്ട പ്രദേശത്തേക്ക് മാറ്റി പരിശോധിച്ചെങ്കില ും ഒന്നും കണ്ടെത്താനായില്ല. ഭീഷണി അസാധാരണമെന്ന് കാട്ടി ബോംബ് ത്രെട്ട് അസെസ്മെൻറ് കമ്മിറ്റി നൽകി യ നിർദേശത്തെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
എന്നാൽ അധികം വൈകാതെ സുരക്ഷാ ഏജൻസി വിമാനം സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടുള്ള ഇൻഡിഗോ എയറിെൻറ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രാവിലെ ആറ് മണിക്ക് മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിനായിരുന്നു ഭീഷണി. എത്ര പേർ വിമാനത്തിലുണ്ടായിരുന്നു എന്നതിനെ കുറിച്ചും വിവരമില്ല.
ഗോ എയർ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനിരുന്ന ഒരു സ്ത്രീയാണ് ഇൻഡിഗോ ചെക്കിൻ കൗണ്ടറിൽ 6ഇ 3612 ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്ന വിവരവുമായി എത്തിയത്. കൂടെ ചിലരുടെ ചിത്രങ്ങളും കാണിച്ച സ്ത്രീ ഇവർ രാജ്യത്തിന് ഭീഷണിയാണെന്നും അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥൻ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി സ്ത്രീയെ കൊണ്ടു പോവുകയും ചെയ്തു.