Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷാർജയിൽ നിന്നുള്ള...

ഷാർജയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിന് സാ​ങ്കേതിക തകരാർ; കറാച്ചിയിൽ ഇറക്കി

text_fields
bookmark_border
Indigo flight
cancel
Listen to this Article

ന്യൂഡൽഹി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം പാകിസ്താനിലെ കറാച്ചിയിൽ ഇറക്കി. വിമാനം മുൻകരുതലായി കറാച്ചിയിൽ ഇറക്കിയതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

'ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം 6E-1406 കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. പൈലറ്റ് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. മുൻകരുതൽ എന്ന നിലയിലാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്. യാത്രക്കാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരാൻ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കും' എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ കറാച്ചിയിൽ ഇറങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ വിമാനമാണിത്. ഈ മാസം ആദ്യം ഡൽഹിയിൽ നിന്ന് ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ ലൈറ്റിന്റെ തകരാർ കാരണം പാകിസ്താനിൽ ഇറങ്ങിയിരുന്നു. അതിലെ 138 യാത്രക്കാർ പിന്നീട് ഇന്ത്യയിൽ നിന്ന് അയച്ച വിമാനത്തിൽ ദുബൈയിലേക്ക് പോയി.

Show Full Article
TAGS:indigo flight
News Summary - Indigo flight from Sharjah suffers technical glitch; Dropped off at Karachi
Next Story