Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊച്ചിയിൽ നിന്ന്...

കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി ഭോപാലിൽ ഇറക്കി

text_fields
bookmark_border
IndiGo flight
cancel

ന്യൂഡൽഹി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രപുറപ്പെട്ട ഇൻഡിഗോ വിമാനം ഭോപാലിലേക്ക് വഴി തിരിച്ചുവിട്ടു. യാത്രക്കാരിലൊരാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെയാണ് വിമാനം അടിയന്തരമായി ഇറക്കുന്നതിനായി ഭോപാലിലേക്ക് തിരിച്ചതെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.

കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട 6E2407 എന്ന ഇൻഡിഗോ വിമാനം യാത്രക്കാരിലൊരാൾക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഭോപാലിലേക്ക് വഴി തിരിച്ചുവിട്ട് അടിയന്തരമായി ഇറക്കേണ്ടി വന്നു. മറ്റ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു -എയർലൈൻ അറിയിച്ചു.

ഭോപാലിൽ ഇറങ്ങിയ ഉടൻ വിമാനത്താവള അധികൃതരെത്തി രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigo flight
News Summary - IndiGo flight from Cochin to Delhi diverted to Bhopal due to medical emergency
Next Story