Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാൻഡിങ് ഗിയറിന് തകരാർ; പുണെയിൽ ഇൻഡിഗോ വിമാനം തിരിച്ചറക്കി, പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
ലാൻഡിങ് ഗിയറിന് തകരാർ; പുണെയിൽ ഇൻഡിഗോ വിമാനം തിരിച്ചറക്കി, പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
cancel

പുണെ: ലാൻഡിങ് ഗിയറിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ പുണെയിൽ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി. പുണെ വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട 6E 0623 (VT-IZE) നമ്പർ ഇൻഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 192 പേ രെയും സുരക്ഷതിമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ട്.

വിമാനത്തിന്റെ ലാൻഡിങ് ഗിയർ (അണ്ടർകാര്യേജ്) അകത്തേക്ക് മടങ്ങാതെ പുറത്തുതന്നെ നിൽക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് വൻ ദുരന്തം ഒഴിവായത്. പുണെയിൽ നിന്ന് വിമാനം പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് സംഭവം. ഉടനെ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി) വിവരം അറിയിച്ചു.

ഈ സന്ദേശത്തോട് അതിവേഗം പ്രതികരിച്ചുകൊണ്ട്, പൂനെ വിമാനത്താവളത്തിന്റെ നിയന്ത്രണമുള്ള ഇന്ത്യൻ വ്യോമസേന (ഐ.എ.എഫ്) പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവരെ ഉടൻ തന്നെ വിവരം അറിയിച്ച് റൺവേയ്ക്ക് സമീപം വിന്യസിക്കുകയും ചെയ്തു.

പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാഗമായി , ലാൻഡിങ് ഗിയർ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി വിമാനം റൺവേയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്നു. തുടർന്ന്, രാവിലെ 9 മണിയോടെ വിമാനം പൂനെ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

"ലാൻഡിങ്ങിന് ശേഷം മൂന്ന് അഗ്നിശമന വാഹനങ്ങളുടെയും രണ്ട് ആംബുലൻസുകളുടെയും അകമ്പടിയോടെ വിമാനത്തെ ബേ നമ്പർ 7ലേക്ക് മാറ്റി. വിമാനം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിന് പിന്നാലെ അടിയന്തരാവസ്ഥ പിൻവലിക്കുകയും എയറോബ്രിഡ്ജ് ഘടിപ്പിച്ച് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു," പുണെ വിമാനത്താവളം ഡയറക്ടർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IndiGo flight’s landing gear fails to retract after take-off, makes safe emergency landing in Pune
Next Story