പൈലറ്റ് പരിശീലനത്തിന് യോഗ്യതയില്ലാത്ത സ്റ്റിമുലേറ്റർ ഉപയോഗിച്ചതിന് ഇൻഡിഗോക്ക് 40 ലക്ഷം പിഴ
text_fieldsന്യൂഡൽഹി: കാലിക്കറ്റ്, ലേ, കാഠ്മണ്ഡു എന്നിവയുൾപ്പെടെ സുപ്രധാന വിമാനത്താവളങ്ങളിൽ പൈലറ്റ് പരിശീലനത്തിന് യോഗ്യതയില്ലാത്ത ഫ്ലൈറ്റ് സ്റ്റിമുലേറ്റർ ഉപയോഗിച്ചതിന് ഇൻഡിഗോക്ക് 40 ലക്ഷം പിഴ ചുമത്തി ഡി.ജി.സി.എ. 1937 ലെ എയർക്രാഫ്റ്റ് റൂൾ 133 എയുടെ ലംഘനത്തിന് ട്രെയിനിങ് ഡയറക്ടർക്കും ഫ്ലൈറ്റ് ഓപ്പറേഷൻ ഡയറക്ടർക്കും 20 ക്ഷം വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്.
ജൂലൈ 24 മുതൽ 31 വരെയുള്ള പരിശീലനത്തിന്‍റെ വിവരങ്ങളും ഇ മെയിൽ പ്രതികരണങ്ങളും വിശകലനം ചെയ്താണ് നടപടിയിലേക്ക് ഡി.ജി.സി.എ എത്തിയത്. ഫസ്റ്റ് ഓഫീസർമാരും, കാപ്റ്റൻമാരും അടക്കം 1,700ഓളം പൈലറ്റുമാർക്ക് അംഗീകാരമില്ലാത്ത കാറ്റഗറി സി യിൽപ്പെടാത്ത ഫ്ലൈറ്റ് സ്റ്റിമുലേറ്റർ ഉപയോഗിച്ച് പരിശീലനം നൽകിയെന്നാണ് കണ്ടെത്തൽ.
കാലിക്കറ്റ്, ലേ, കാഠ്മണ്ഡു എന്നീ വിമാനമത്താവളങ്ങൾ അവയുടെ ഭൂപ്രകൃതി കാലവസ്ഥാ, വെല്ലുവിളികൾ കണക്കിലെടുത്ത് കാറ്റഗറി സിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പ്രത്യേകം തയാറാക്കിയ സ്റ്റിമുലേറ്റർ ഉപയോഗിച്ച് മാത്രമേ പരിശീലനം നൽകാൻ പാടുള്ളൂ. ചൈന്നെ, ഡൽഹി, ബംഗളൂരു, ഗ്രേറ്റർ നോയിഡ, ഗുരിഗ്രാം, ഹൈദരാബാദ് എന്നിവിടങ്ങളിലെ 20 സ്റ്റിമുലേറ്ററുകളാണ് ഡി.ജി.സി.എ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
എയർ ബസിന്‍റെയും സി.എസ്.ടി.പി.എൽ, എഫ്.എസ്.സി, എ.സി.എ.ടി തുടങ്ങിയ പരിശീലന സ്ഥാപനങ്ങളുടെ സ്റ്റിമുലേറ്ററുകൾ പരിശീലനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും കാലിക്കറ്റിലോ ലേയിലോ ഉപയോഗിക്കാൻ അനുയോജ്യമായതല്ല. വിഷയത്തിൽ ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും കമ്പനി നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

