ഇൻഡിഗോ പ്രതിസന്ധി: അധിക കോച്ചുകളുമായി റെയിൽവേ, സ്പെഷ്യൽ ട്രെയിനുകളും അനുവദിക്കും
text_fieldsഇൻഡിഗോ പ്രതിസന്ധി: അധിക കോച്ചുകളുമായി റെയിൽവേ, സ്പെഷ്യൽ ട്രെയിനുകളും അനുവദിക്കും
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അധിക കോച്ചുകളുമായി റെയിൽവേ. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളാണ് അനുവദിച്ചത്. ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് അധിക കോച്ചുകൾ അനുവദിച്ചത്. സ്ലീപ്പർ, എ.സി ചെയർ കാർ, ജനറൽ, സെക്കൻഡ് ക്ലാസ് കോച്ചുകളാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്.
ഇതിന് പുറമേ 30 സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. 18 കോച്ചുകളുള്ള ട്രെയിനുകളാവും അനുവദിക്കുക. 30,780 യാത്രക്കാരെ ഒരു ട്രിപ്പിൽ ഈ ട്രെയിനുകളിൽ കൊണ്ടുപോകാൻ സാധിക്കും. ഈ ട്രെയിനുകൾ 57 ട്രിപ്പുകളാവും നടത്തുക. 21,16,800 പേർക്ക് ഇതിലൂടെ യാത്രസൗകര്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധിക കോച്ചുകളിലൂടെ 4000 യാത്രക്കാരെ ഒരു ട്രിപ്പിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഏകദേശം 4,89,288 യാത്രക്കാർക്ക് ഇതുമൂലം ഗുണം ലഭിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷ.
ആയിരത്തിൽ താഴെ വിമാനങ്ങളെ ഇന്ന് റദ്ദാക്കുവെന്ന് ഇൻഡിഗോ; ഡിസംബർ 15നകം സർവീസ് സാധാരണനിലയിലാകും
ന്യൂഡൽഹി: ഇൻഡിഗോ സർവീസുകൾ വ്യാപകമായി മുടങ്ങിയതിൽ മാപ്പപേക്ഷിച്ച് സി.ഇ.ഒ പീറ്റർ എൽബേഴ്സ്. ആയിരത്തിൽ താഴെ സർവീസുകൾ മാത്രമേ ശനിയാഴ്ച റദ്ദാക്കുവെന്നും അദ്ദേഹം അറിയിച്ചു. ഡിസംബർ 15നകം സർവീസുകൾ സാധാരണനിലയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ഇൻഡിഗോയുടെ ആകെ സർവീസുകളുടെ പകുതിയോളം റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ആയിരത്തിലധികം സർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി. എന്നാൽ, ശനിയാഴ്ച ഇത്രത്തോളം സർവീസുകൾ റദ്ദാക്കേണ്ടി വരില്ലെന്ന് കമ്പനി സി.ഇ.ഒ കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇൻഡിഗോയുടെ സർവീസുകൾ മുടങ്ങുന്നത് തുടരുകയാണ്.
വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്. പത്ത് ദിവസത്തിനുള്ളിൽ സ്ഥിതി സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിച്ചതിന് ശേഷം യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ മതി. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് ദയവായി വരരുതെന്നും ഇൻഡിഗോ സി.ഇ.ഒ അഭ്യർഥിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതിൽ നിന്നും വിഭിന്നമായ പ്രതികരണമാണ് കേന്ദ്രസർക്കാർ നടത്തിയത്. ശനിയാഴ്ചയോടെ റദ്ദാക്കുന്ന സർവീസുകളുടെ എണ്ണം കുറക്കുമെന്നും തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ഇൻഡിഗോ സർവീസുകൾ റദ്ദാക്കുന്നതിൽ വ്യോമയാനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

